
മഥുര : ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച യുവതിയെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്കടിച്ച ശേഷം വാഹനത്തിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ് കണ്ടെയ്നര്‍ ട്രക്ക് ഡ്രൈവര്‍. ദില്ലി - ആഗ്ര ദേശീയപാതയിൽ വച്ചാണ് ഇയാൾ യുവതിയെ വലിച്ചെറിഞ്ഞത്. ഓഗസ്റ്റ് ആറിനാണ് സംഭവം നടന്നത്. 27 കാരിയായ യുവതി ബസ് കാത്തു നിൽക്കെ ട്രക്ക് ഡ്രൈവര്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു.
കുറച്ച് സമയത്തിന് ശേഷം ഇയാൾ യുവതിയെ ഉപദ്രവിക്കാൻ തുടങ്ങി. ഇയാളുടെ പ്രവര്‍ത്തികളെ എതിര്‍ത്ത യുവതി രക്ഷിക്കാൻ ആവശ്യപ്പെട്ട് നിലവിളിച്ചു. ഇതോടെ കുറച്ചുപേര്‍ വാഹനവുമായി ട്രക്കിനെ പിന്തുടര്‍ന്നു. ഇത് കണ്ട ഡ്രൈവര്‍ വാഹനത്തിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് യുവതിയുടെ തലയ്ക്ക് അടിക്കുകയും ഓടിക്കൊണ്ടിരുന്ന ട്രക്കിൽ നിന്ന് യുവതിയെ പുറത്തേക്ക് എറിയുകയുമായിരുന്നു.
ഓടിയെത്തിയ ആളുകൾ പൊലീസിനെ വിവരമറിയിക്കുകയും യുവതിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഒപ്പം വാഹനം തടഞ്ഞു നിര്‍ത്തി. പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. യുവതിയുടെ പിതാവ് നൽകിയ പരാതിയിൽ ഡ്രൈവര്‍ക്കെതിരെ കേസെടുത്തുവെന്ന് റൂറൽ എസ് പി ശ്രിഷ് ചന്ദ്ര പറഞ്ഞു. ഒരു ഫാര്‍മസ്യൂട്ടിക്കൽ കമ്പനിയിലാണ് യുവതി ജോലി ചെയ്യുന്നത്. മരുന്നുകൾ ഒരു സ്ഥലത്ത് എത്തിച്ചതിന് ശേഷം ട്രാസ്പോര്‍ട്ട് കാത്തുനിൽക്കുകയായിരുന്നു ഇവര്‍. നോയിഡയിൽ നിന്ന് തമിഴ്നാട്ടിലേക്ക് മോട്ടോര്‍ സൈക്കിളുകൾ കൊണ്ടുപോകുകയായിരുന്നു ട്രക്ക്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam