ഉത്തര്‍പ്രദേശില്‍ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് കത്തിച്ച് കൊലപ്പെടുത്തി, മറ്റൊയു യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി

Published : Jan 18, 2020, 09:54 PM IST
ഉത്തര്‍പ്രദേശില്‍ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് കത്തിച്ച് കൊലപ്പെടുത്തി, മറ്റൊയു യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി

Synopsis

ഉത്തര്‍പ്രദേശില്‍ ഞെട്ടിക്കുന്ന ക്രൂരതകള്‍: യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് കത്തിച്ച് കൊലപ്പെടുത്തി, മറ്റൊയു യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ഞെട്ടിക്കുന്ന ക്രൂരതകള്‍. രണ്ട് യുവതികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവങ്ങളാണ് പുറത്തുവന്നത്. പടിഞ്ഞാറന്‍ യുപിയിലെ ബിജ്നോറില്‍ യുവതിയുടെ കട്ടിലില്‍ കെട്ടിയിട്ട് കത്തിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. സമീപത്ത് നിന്ന് മൂന്ന് തിരകളുടെ ഒഴിഞ്ഞ കവറും കണ്ടെത്തി. യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം കട്ടിലില്‍ കെട്ടി കത്തിച്ചതെന്നാണ് പൊലീസ് നിഗമനം. 

കുഴല്‍ക്കിണറിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഡിഎന്‍എ ശേഖരിച്ച് പരിശോധനക്കയച്ചിട്ടുണ്ടെന്നും സീനിയര്‍ പൊലീസ് ഓഫിസര്‍ ലക്ഷ്മി നിവാസ് മിശ്ര പറഞ്ഞു. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കും. 

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ മറ്റൊരു യുവതിയുടെ മൃതദേഹം വസ്ത്രമില്ലാത്ത നിലയില്‍ കണ്ടെത്തി. മുഖം ആസിഡ് ഒഴിച്ച് പൊള്ളിയ നിലയിലാണ്. ഈ പെണ്‍കുട്ടിയെയും തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 20 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയെ തിരിച്ചറിയാന്‍ ശ്രമിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ