
ദില്ലി: പടിഞ്ഞാറൻ ദില്ലിയിലെ പഞ്ചാബി ബാഗ് പ്രദേശത്ത് ബുധനാഴ്ച വൈകുന്നേരം ഒരു സ്യൂട്ട്കേസിൽ അജ്ഞാത സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഒരു സ്യൂട്ട്കേസിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി കണ്‍ട്രോള്‍ റൂമില്‍ അറിയിപ്പ് ലഭിച്ചു. തുടര്‍ന്നാണ് സംഭവസ്ഥലത്തെത്തി പരിശോധിച്ചതെന്ന് പൊലീസ് അറിയിച്ചു.
ദില്ലി പോലീസിൽ നിന്നുള്ള ഒരു സംഘം സ്ഥലത്തെത്തി സ്യൂട്ട്കേസ് പുറത്തെടുത്തു പരിശോധിച്ചു. സ്യൂട്ട്കേസ് തുറന്നപ്പോൾ ഒരു സ്ത്രീയുടെ ശരീരം അഴുകിയ നിലയിൽ കണ്ടെത്തി. സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 28 നും 30 നും ഇടയില്‍ പ്രായമുള്ള സ്ത്രീയുടേതാണ് മൃതദേഹമെന്ന് പൊലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടത്തിനായി സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലേക്ക് അയച്ചു.
സെക്യൂരിറ്റി ഗാർഡിന്‍റെ ആത്മഹത്യ; 'ഓണ്‍ലൈന്‍ സെക്സ് ഭീഷണിയുടെ' ഇര.!
ഭോപ്പാലില്‍ 400 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കഴുത്തിൽ ചെരുപ്പുമാല അണിയിച്ച് പരേഡ് നടത്തിയതായി പരാതി. സംഭവത്തിൽ മധ്യപ്രദേശ് ബേതുൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. ബേതുൽ ജില്ലയിലെ ദംജിപുര ഗ്രാമത്തിലെ സർക്കാർ ആദിവാസി പെൺകുട്ടികളുടെ ഹോസ്റ്റലിൽ കഴിഞ്ഞ ആഴ്ചയാണ് സംഭവം.
പെൺകുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കുടുംബാംഗങ്ങൾ ചൊവ്വാഴ്ച ജില്ലാ കളക്ടർ അമൻവീർ സിംഗ് ബെയ്ൻസിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് ക്രുരമായ സംഭവത്തിന്റെ വിവരങ്ങൾ പുറത്തുന്നത്. അതിനിടെ, പെൺകുട്ടിയോട് ക്രൂരമായി പെരുമാറിയ വനിതാ സൂപ്രണ്ടിനെ തൽ സ്ഥാനത്ത് നിന്ന് നീക്കിയതായി ട്രൈബൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥ അറിയിച്ചതായി പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam