Asianet News MalayalamAsianet News Malayalam

സെക്യൂരിറ്റി ഗാർഡിന്‍റെ ആത്മഹത്യ; 'ഓണ്‍ലൈന്‍ സെക്സ് ഭീഷണിയുടെ' ഇര.!

ഒരു സ്ത്രീ വാട്‌സ്ആപ്പ് വഴി ഇയാളുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ഇയാളെ നഗ്ന വീഡിയോ കോളിന് പ്രേരിപ്പിച്ച്. ഇത് പകര്‍ത്തി ബ്ലാക്ക് മെയിൽ ചെയ്തതാണ് ഇയാളുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.

Security guard's death by suicide in November linked to online sextortion
Author
First Published Dec 8, 2022, 8:31 AM IST

ഗുരുഗ്രാം : കഴിഞ്ഞ മാസം ഗുരുഗ്രാം ആത്മഹത്യ ചെയ്‌ത 32 കാരനായ സെക്യൂരിറ്റി ഗാർഡ് ഓൺലൈൻ സെക്സ് ബ്ലാക്ക് മെയിലിനും, പീഡനത്തിനും  ഇരയായതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് ബുധനാഴ്ച വെളിപ്പെടുത്തി.

ഒരു സ്ത്രീ വാട്‌സ്ആപ്പ് വഴി ഇയാളുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ഇയാളെ നഗ്ന വീഡിയോ കോളിന് പ്രേരിപ്പിച്ച്. ഇത് പകര്‍ത്തി ബ്ലാക്ക് മെയിൽ ചെയ്തതാണ് ഇയാളുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.

ഡിസംബർ 5 ന് മരണപ്പെട്ട സെക്യൂരിറ്റി ഗാര്‍ഡിന്‍റെ ഭാര്യ മൊബൈൽ നമ്പർ ലിങ്ക് ചെയ്‌ത വാട്ട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് യുവതിയുടെ സന്ദേശം കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. ഈ സന്ദേശത്തില്‍  യുവതി പണം ആവശ്യപ്പെടുകയും തുക നൽകിയില്ലെങ്കിൽ ഇയാളുടെ ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സെക്യൂരിറ്റി ഗാർഡ് മരിച്ച വിവരം ഭീഷണിപ്പെടുത്തിയ യുവതി അറിഞ്ഞിരുന്നില്ല. 

ഇരയുടെ വിധവ ഉടന്‍ പോലീസിനെ സമീപിച്ചു, തുടർന്ന് ചൊവ്വാഴ്ച രാജേന്ദ്ര പാർക്ക് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഗുരുഗ്രാമിലെ ഒരു സ്വകാര്യ ബിൽഡർ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു മഹേന്ദർഗഡ് ജില്ലക്കാരനായ അനിൽ കുമാർ.

നവംബർ 15 ന് അദ്ദേഹം ആത്മഹത്യ ചെയ്തു, ദ്വാരക എക്‌സ്‌പ്രസ്‌വേയ്‌ക്ക് സമീപമുള്ള കമ്പനിയുടെ നിർമ്മാണ സ്ഥലത്തിന് സമീപമുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരിച്ചതാണെന്നാണ് പറയുന്നത്.

ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.  മൃതദേഹം പിന്നീട് വീട്ടുകാർക്ക് വിട്ടുകൊടുത്തു. ചൊവ്വാഴ്‌ചയാണ് കുമാറിന്റെ വിധവയായ മഞ്ജു ഭര്‍ത്താവ് ഓണ്‍ലൈന്‍ ഭീഷണിയാലാണ് ആത്മഹത്യ ചെയ്‌തെന്ന് പോലീസിൽ പരാതി നൽകിയത്. ഭർത്താവിന്റെ മൊബൈലിൽ നിന്ന് ലഭിച്ച ചില തെളിവുകളും അവർ സമർപ്പിച്ചു.

"എന്റെ ഭർത്താവ് ആത്മഹത്യ ചെയ്യാനുള്ള ഒരു പ്രശ്നവുമില്ലായിരുന്നു എന്നാണ് ഞങ്ങള്‍ കരുതിയത്. മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. ഡിസംബർ 5 ന് ഭര്‍ത്താവിന്‍റെ മൊബൈൽ സ്വിച്ച് ഓൺ ചെയ്തു. ഉടൻ തന്നെ ഒരു സ്ത്രീ പണം ആവശ്യപ്പെടുന്ന ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു. എന്‍റെ ഭർത്താവിന്റെ ആക്ഷേപകരമായ ഫോട്ടോകൾ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ചോദിക്കുന്ന രീതിയിലായിരുന്നു സന്ദേശം.

തുടര്‍ന്ന് ഫോണ്‍ വിശദമായി പരിശോധിച്ചപ്പോള്‍. അശ്ലീല ചിത്രങ്ങള്‍ ഭാര്യയ്ക്കും മറ്റ് ബന്ധുക്കള്‍ക്കും ഷെയര്‍ ചെയ്യുമെന്നും. അല്ലെങ്കില്‍ പണം നല്‍കണം എന്ന് പറഞ്ഞുള്ള ഭീഷണി കുറെയുള്ളതായി കണ്ടെത്തി.  ആ ഭീഷണിയെ തുടർന്നാണ് ഭർത്താവ് ആത്മഹത്യ ചെയ്തതെന്നും മഞ്ജു പറഞ്ഞു. 

പരാതിയെ തുടർന്ന് ചൊവ്വാഴ്ച രാജേന്ദ്ര പാർക്ക് പോലീസ് സ്റ്റേഷനിൽ അജ്ഞാത സ്ത്രീക്കെതിരെ ഐപിസി സെക്ഷൻ 306, 384പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്‍റെ ഫോണ്‍ പരിശോധിച്ച പൊലീസ് ഞെട്ടി; 30ഓളം സ്ത്രീകളുടെ സ്വകാര്യ വീഡിയോ

Follow Us:
Download App:
  • android
  • ios