
മൈസൂരു: ജോലി കഴിഞ്ഞ് വീട്ടിലേക്കുപോയ യുവതിയെ നാലുപേര്‍ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി. ബുധനാഴ്ച വൈകിട്ട് മൈസൂരിലെ ലിങ്കമുദ്ധി പാളയ എന്ന സ്ഥലത്താണ് സംഭവം നടന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു നാലംഗ യുവതിയെ അതിക്രമത്തിനിരയാക്കിയത്.
സുഹൃത്തും യുവതിയും സഞ്ചരിച്ച ബെക്ക് തടഞ്ഞു നിര്‍ത്തിയ സംഘം യുവതിയെ ബലമായി ബൈക്കില്‍ നിന്നിറക്കി മെയിന്‍ റോഡില്‍ നിന്നും വലിച്ചിഴച്ച് മറ്റൊരു സ്ഥലത്തെത്തിച്ചു. ഇവിടെ വെച്ചാണ് യുവതിയെ ചൂഷണത്തിന് ഇരയാക്കിയത്. സുഹൃത്ത് തടയാന്‍ ശ്രമിച്ചതോടെ കല്ലുപയോഗിച്ച് ഇയാളെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവശേഷം സംഘം കടന്നുകളഞ്ഞു. യുവതിയും സുഹൃത്തും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൈസൂരു ജില്ലാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കുറ്റവാളികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam