പറശ്ശിനിക്കടവ് ക്ഷേത്രദർശനത്തിനെത്തിയവരുടെ ആഭരണം മോഷ്ടിച്ചു; യുവതി പിടിയില്‍

Published : Dec 26, 2019, 10:20 PM IST
പറശ്ശിനിക്കടവ് ക്ഷേത്രദർശനത്തിനെത്തിയവരുടെ ആഭരണം മോഷ്ടിച്ചു; യുവതി പിടിയില്‍

Synopsis

ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ  അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത് 

കണ്ണൂർ: പറശ്ശിനിക്കടവ് ക്ഷേത്രദർശനത്തിനെത്തിയ  കുട്ടികളുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ  യുവതി പിടിയിൽ. പാനൂർ സ്വദേശി ഷംന ബിജുവിനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. രാവിലെ ക്ഷേത്ര ദർശനത്തിനെത്തിയ ചാലക്കുടി, കോഴിക്കോട് സ്വദേശികളുടെ കുട്ടികളുടെ രണ്ട് പവനിലധികം വരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. 

ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ  അന്വേഷണത്തിലാണ് തളിപ്പറമ്പ്  പൊലീസ് പാനൂർ   മേലെ ചെമ്പാട് വാടകയ്ക്ക് താമസിക്കുന്ന ഷംന ബിജുവിനെ പിടികൂടിയത്. ഇവരിൽ നിന്നും മോഷണം പോയ സ്വർണ്ണാഭരണം കണ്ടെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ