തിരുവനന്തപുരത്തെ 51കാരിയുടെ മരണത്തിൽ ദുരൂഹത; 26കാരനായ ഭർത്താവ് കസ്റ്റഡിയിൽ

Published : Dec 26, 2020, 12:27 PM ISTUpdated : Dec 26, 2020, 01:35 PM IST
തിരുവനന്തപുരത്തെ 51കാരിയുടെ മരണത്തിൽ ദുരൂഹത; 26കാരനായ ഭർത്താവ് കസ്റ്റഡിയിൽ

Synopsis

ഇരുപത്തിയാറുകാരനായ ഭർത്താവ് അരുൺ വെള്ളറട പൊലീസ് കസ്റ്റഡിയിലാണുള്ളത്. 52കാരിയെ 26 കാരനായ അരുണ്‍ വിവാഹം ചെയ്തത് രണ്ട് മാസം മുമ്പായിരുന്നു. 

തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത് മധ്യവയസ്‌ക ഷോക്കേറ്റ് മരിച്ചതിൽ ദുരൂഹത. കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് വീടിനുള്ളിൽ ഇവരെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇരുപത്തിയാറുകാരനായ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് മാസം മുൻപാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. 

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തത്തിന്റെ പാടുകളുണ്ടായിരുന്നു. വീട്ടിന് പുറത്തുള്ള ഇലക്ട്രിക് മീറ്ററിൽ നിന്ന് ഘടിപ്പിച്ച നിലയിൽ കേബിളും മൃതദേഹം കിടന്ന സ്ഥലത്തിന് സമീപം കണ്ടെത്തി. ഇതാണ് ദുരൂഹത വർധിപ്പിക്കുന്നത്. ഇതിൽ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് പൊലീസ് അനുമാനം. ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് സംശയം. 

നെയ്യാറ്റിങ്കരയിൽ ബ്യുട്ടി പാർലർ നടത്തി വരികയായിരുന്നു ശാഖ. നേരത്തെ ഇവർ ഒറ്റയ്ക്ക് ആയിരുന്നു താമസം. രണ്ട് വർഷം മുമ്പാണ് അരുണുമായി ഇവർ സൗഹൃദത്തിൽ ആകുന്നത്. രണ്ട് മാസം മുമ്പാണ് ശാഖയുടെയും അരുണിന്റെയും വിവാഹം കഴിഞ്ഞത്. അരുൺ സ്ഥലത്ത് തന്നെയുണ്ടായിരുന്നു. ഇയാൾ നെയ്യാറ്റിൻകര സ്വദേശിയാണ്. ശാഖയുടെ മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  

 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ