'കൊവിഡിനിടെ സഹായം തേടി നൽകിയ മൊബൈൽ നമ്പറിൽ വിളിച്ച് അശ്ലീലം പറയുന്നു', അനുഭവം പറഞ്ഞ് പെൺകുട്ടി

By Web TeamFirst Published Apr 27, 2021, 5:55 PM IST
Highlights

കൊവിഡ് ബാധിച്ച തന്റെ കുടുംബത്തിന് സഹായം തേടിയാണ് പെൺകുട്ടി മൊബൈൽ നമ്പർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്...

മുംബൈ: കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി കൂടി വരികയാണ്. ലോകത്തുതന്നെ കൊവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ആശുപത്രികളിൽ ഒക്സിജന് മുതൽ കിടക്കകൾക്ക് വരെ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ സമൂൂഹ മാധ്യമങ്ങൾ വഴിയാണ് ആളുകൽ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുന്നതും സഹായം സ്വീകരിക്കുന്നതും. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ മൊബൈൽ ഫോൺ നമ്പറുകൾ കൈമാറിയാണ് ഇതെല്ലാം നടപ്പിലാക്കുന്നത്. 

എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ചിലർ സ്ത്രീകളെ അപമാനിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുംബൈ സ്വദേശിയായ ശശ്വതി ശിവ എന്ന പെൺകുട്ടിയാണ് താൻ നേരിട്ട മോശം അനുഭവം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. കൊവിഡ് ബാധിച്ച തന്റെ കുടുംബത്തിന് സഹായം തേടിയാണ് പെൺകുട്ടി മൊബൈൽ നമ്പർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

പ്ലാസ്മ ദാതാവിനെ ലഭിക്കാനാണ് നമ്പർ പങ്കുവച്ചത്. ഈ നമ്പർ ചില ഗ്രൂപ്പുകളിൽ പങ്കുവച്ചിരുന്നു. തുടർന്ന് പല പുരുഷൻമാരും തന്നെ വിളിച്ചുവെന്നും അവിവാഹിതയാണോ എന്ന് അന്വേഷിച്ചുവെന്നും പെൺകുട്ടി പറയുന്നു. ഫോട്ടോ പങ്കുവയ്ക്കാമോ, ഡിപി ഭംഗിയുണ്ട് എന്നിങ്ങനെയാണ് ചിലർ പറയുന്നത്. എന്നാൽ ഒരാൾ പറഞ്ഞത് മറ്റൊന്നാണ്. താൻ അയാളുടെ കൂടെ ഡേറ്റ് ചെയ്താൽ സഹായിക്കാമെന്നായിരുന്നു വാഗ്ദാനം. 

ശശ്വതി ശിവ ട്വിറ്ററിലൂടെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. സ്ത്രീകൾ തങ്ങളുടെ മൊബൈൽ നമ്പർ ഒരിക്കലും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കരുതെന്നും അവർ പറഞ്ഞു. ഇതോടെ സമാനമായ അനുഭവങ്ങൾ പങ്കുവച്ച് നിരവധി പേർ രംഗത്തെത്തി. സഹായം തേടി നൽകിയ നമ്പറിൽ വിളിക്കുകയും വീഡിയോ ചാറ്റ് ആവശ്യപ്പെടുകയുമാണ് പലരും ചെയ്തതെന്ന് ചില സ്ത്രീകൾ ട്വീറ്റ് ചെയ്തു. സമാന സംഭവം തന്റെ ശ്രദ്ധയിലും പെട്ടതായി കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു

click me!