പന്ത്രണ്ടു വയസുകാരിക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റില്‍

Published : Jun 23, 2022, 01:42 AM IST
പന്ത്രണ്ടു വയസുകാരിക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റില്‍

Synopsis

കടയിൽ പോയി മടങ്ങുകയായിരുന്ന പെൺകുട്ടിയെ കണ്ടതോടെ ബൈക്കിൽ എത്തിയ ഇയാൾ ബൈക്കിൽ നിന്നിറങ്ങി നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു

മുണ്ടക്കയം: കുട്ടികൾക്ക് നേരെ ലൈംഗിക വൈകൃതം നടത്തുന്ന പെഡോഫൈലുകൾ നമുക്കിടയിൽ നിരവധിയുണ്ട്. ഇതൊരു മാനസിക രോഗമായത് കൊണ്ടുതന്നെ സ്ഥലകാലബോധമില്ലാതെയാണ് ഇത്തരം അധമൻമാർ അഴിഞ്ഞാടുന്നത്. കോട്ടയം മുണ്ടക്കയത്ത് പന്ത്രണ്ടു വയസുകാരിക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു.

കൊടികുത്തി സ്വദേശി സുനീഷ് സുരേന്ദ്രനെയാണ് മുണ്ടക്കയം പൊലീസ് ഷൈൻ കുമാർ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വേലനിലം ജംഗ്ഷനു സമീപം തൊമ്മൻ റോഡിലായിരുന്നു സംഭവം. സ്വകാര്യ മൊബൈൽ കമ്പനിയുടെ ടെക്നീഷ്യനായ സുനീഷ് സമീപത്തെ ടവറിനടുത്ത് പോയ ശേഷം തിരികെ മടങ്ങുന്നതിനിടയിലാണ് പെൺകുട്ടിയുടെ മുന്നിൽ മോശം പെരുമാറ്റം നടത്തിയത്. 

കടയിൽ പോയി മടങ്ങുകയായിരുന്ന പെൺകുട്ടിയെ കണ്ടതോടെ ബൈക്കിൽ എത്തിയ ഇയാൾ ബൈക്കിൽ നിന്നിറങ്ങി നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.പെൺകുട്ടി ബഹളം വച്ച് ഓടി. 

നിലവിളി കേട്ട് പിതൃസഹോദരൻ ഓടിയെത്തിയപ്പോഴേക്കും യുവാവ് ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് വാഹന നമ്പർ സഹിതം മുണ്ടക്കയം പൊലീസിൽ പരാതി നൽകി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പിടിച്ചത് ഒരു കേസിൽ, തുമ്പുണ്ടായത് തെളിയാതെ കിടന്ന നിരവധി കേസുകളിൽ! മോഷ്ടാവ് അറസ്റ്റിൽ

വൃക്കമാറ്റം ശസ്ത്രക്രിയ കഴിഞ്ഞ രോഗി മരിച്ച സംഭവം അസി.കമ്മീഷണർ അന്വേഷിക്കും

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം