ഭാര്യ വീട്ടുകാര്‍ ഭീഷണിപ്പെടുത്തി ബീഫ് കഴിപ്പിച്ചെന്ന് ആത്മഹത്യ കുറിപ്പ്, ഹിന്ദു യുവാവ് ജീവനൊടുക്കി

Published : Aug 29, 2022, 08:53 PM IST
ഭാര്യ വീട്ടുകാര്‍ ഭീഷണിപ്പെടുത്തി ബീഫ് കഴിപ്പിച്ചെന്ന് ആത്മഹത്യ കുറിപ്പ്, ഹിന്ദു യുവാവ് ജീവനൊടുക്കി

Synopsis

''എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബീഫ് കഴിപ്പിച്ചു. ഇനി ഈ ലോകത്ത് ജീവിക്കാൻ എനിക്ക് അർഹതയില്ല. അതുകൊണ്ട് ഞാൻ ആത്മഹത്യ ചെയ്യുന്നു...''

ഭാര്യയും ഭാര്യാ സ​ഹോദരനും ചേർന്ന് ഭീഫ് കഴിപ്പിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. ​ഗുജറാത്തിലെ സൂറത്തിൽ ആണ് സംഭവം നടന്നത്. രണ്ട് മാസം മുമ്പ് നടന്ന ആത്മഹത്യയിൽ ഭാര്യക്കും ഭാര്യാ സഹോദരനുമെതിരെ സൂറത്ത് പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. ഭാര്യയും സഹോദരനും കാരണമാണ് യുവാവ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് നടപടി. രോഹിത് പ്രതാപ് സിംഗ് തൂങ്ങിമരിക്കും മുമ്പ് ആത്മഹത്യാ കുറിപ്പ് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തു. ആത്മഹത്യ ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വന്നത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. 

ബീഫ് കഴിക്കാൻ വിസമ്മതിച്ച തന്നെ ഭാര്യ വീട്ടുകാർ ഭീഷണിപ്പെടുത്തിയെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. "ഞാൻ ഈ ലോകം വിടുകയാണ്. എന്റെ മരണത്തിന് കാരണം എന്റെ ഭാര്യ സോനം അലിയും അവളുടെ സഹോദരൻ അക്തർ അലിയുമാണ്. എനിക്ക് നീതി നൽകണമെന്ന് എല്ലാ സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു. എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബീഫ് കഴിപ്പിച്ചു. ഇനി ഈ ലോകത്ത് ജീവിക്കാൻ എനിക്ക് അർഹതയില്ല. അതുകൊണ്ടാണ് ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നത്,” രോഹിത് പ്രതാപ് സിംഗ് തന്റെ ആത്മഹത്യാ കുറിപ്പിൽ രേഖപ്പെടുത്തി. രോഹിത് മരിച്ച് രണ്ട് മാസത്തിന് ശേഷമാണ് ആത്മഹത്യാ കുറിപ്പിനെ കുറിച്ച് ബന്ധുക്കൾ അറിയുന്നത്. തുടർന്ന് അവർ സൂറത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. 

സൂറത്തിൽ ഒരുമിച്ച് ജോലി ചെയ്യവെയാണ് രോഹിത് രാജ്പുത്തും സോനവും പരിചയപ്പെടുന്നത്. താമസിയാതെ അവർ പരസ്പരം പ്രണയത്തിലാവുകയും വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ സോനം മറ്റൊരു മതത്തിൽ പെട്ടവളായതിനാൽ രോഹിതിന്റെ കുടുംബം അവരുടെ ബന്ധം വിസമ്മതിച്ചു. സോനത്തെ വിവാഹം കഴിച്ചാൽ രോഹിതുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രോഹിത് സോനത്തെ വിവാഹം കഴിച്ച് സോനത്തോടൊപ്പം താമസം തുടങ്ങിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷമായി രോഹിത്തിന് തന്റെ കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ല. 

തൂങ്ങിമരിക്കുന്നതിന് തൊട്ടുമുമ്പ് രോഹിത് ഫേസ്ബുക്കിൽ ആത്മഹത്യാ കുറിപ്പ് പോസ്റ്റ് ചെയ്തതായി ബന്ധുക്കൾ വെളിപ്പെടുത്തിയതിനെ തുടർന്ന് രോഹിതിന്റെ അമ്മ, ഭാര്യ സോനത്തിനും സഹോദരൻ അക്തർ അലിക്കുമെതിരെ പരാതി നൽകി. മകന്റെ മരണത്തിന്റെ കാരണക്കാരെ ശിക്ഷിക്കണമെന്ന് രോഹിത്തിന്റെ അമ്മ വീണാദേവി ആവശ്യപ്പെട്ടു. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ സോനത്തിനും സഹോദരൻ അക്തറിനും എതിരെ ഉദ്‌ന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സൂറത്ത് പൊലീസ് എസിപി ജെടി സോനാര പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ