
മലപ്പുറം: കോട്ടക്കലിൽ ആറുമാസം പ്രായമായ സ്വന്തം കുട്ടിയെ കൊല്ലുമെന്ന് യുവാവിന്റെ ഭീഷണി.ചങ്കുവെട്ടിക്കുണ്ട് കൈതവളപ്പില്‍ അഫ്സലാണ് കുട്ടിയുമായി വീടിന് മുകളില്‍ കയറി കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ച് ഭീഷണി മുഴക്കിയത്. അനുനയത്തിലൂടെ കുഞ്ഞിനെ വാങ്ങിയ ശേഷം പൊലീസും ഫയര്‍ഫോഴ്സും ചേർന്ന് യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴടക്കി
കത്തിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീടിനു മുകള്‍നിലയില്‍ നിലയുറപ്പിച്ച അഫ്സലിനെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പൊലീസും ഫയര്‍ ഫോഴ്‌സും കീഴ്‌പ്പെടുത്തിയത്. ഒരു കയ്യില്‍ കുട്ടിയും മറുകയ്യില്‍ രണ്ടു കത്തികളുമായിട്ടായിരുന്നു അഫ്സലിന്റെ ഭീഷണി. പ്രത്യേകിച്ച് കാരണമൊന്നും പറയാതെയായിരുന്നു അഫ്സലിന്‍റെ നീക്കം. അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഭാര്യ പിതാവിന് അഫ്സൽ കുട്ടിയെ കൈമാറി.പിന്നീട് ആത്മഹത്യ ഭീഷണിയായി.
ഇതേ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നു ബലപ്രയോഗത്തിലൂടെ അഫ്സലിനെ കീഴടക്കി.അഫ്സലിന് ഇടക്ക് മാനസിക ദൗര്‍ബല്യമുണ്ടാവാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഫ്‌സലിനെ വൈദ്യ പരിശോധനക്ക് ശേഷം പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.
എലപ്പള്ളി മൂന്നുവയസുകാരന്റെ മരണം; അമ്മയുടെ ബന്ധുക്കൾക്കും കൊലപാതകത്തിൽ പങ്കെന്ന് ബന്ധുക്കൾ
പാലക്കാട്: എലപ്പുള്ളിയിലെ മൂന്ന് വയസുകാരന്റെ കൊലപാതകത്തിൽ ആരോപണവുമായി പിതാവിന്റെ കുടുംബം. പ്രതിയായ അമ്മയുടെ അടുത്ത ബന്ധുക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് കുട്ടിയുടെ മുത്തച്ഛൻ പറയുന്നത്. കൊലപാതക ശേഷം അമ്മ ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെയാണ് പെരുമാറിയതെന്ന് സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്നു വയസ്സുകാരന്രെ കൊലപാതകത്തിൽ അമ്മ
ആസിയയുടെ അറസ്റ്റിന് പിന്നാലെയാണ് കുട്ടിയുടെ മുത്തച്ഛൻ ആരോപണവുമായി എത്തിയത്. ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു ആസിയ. മകനെ കൊലപ്പെടുത്തിയത് ഒറ്റയ്ക്കല്ല. ആസിയയുടെ സഹോദരിയെയും ഭർത്താവിനെയും ചോദ്യം ചെയ്യണം. എന്നാൽ ആരോപണം ആസിയയുടെ സഹോദരി തളളി. രാവിലെ കുട്ടി അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ആസിയക്ക് പ്രണയം ഉണ്ടായിരുന്നുവെന്നും മകൻ തടസമായതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് സഹോദരി ആജിറ പറയുന്നത്.
പ്രൈവറ്റായി പ്ലസ് ടു പഠിക്കുകയാണ് ആസിയ. അതിനിടയിലാണ് ഇരുപത് കാരനുമായി പ്രണയത്തിലാവുന്നത്. ഭർത്താവും കുട്ടിയുമുണ്ടെന്ന് മറച്ചു വച്ചായിരുന്നു ബന്ധം. കുട്ടിയെ ഒഴിവാക്കാനാണ് കൊന്നുകളഞ്ഞത്. നിലവിൽ അമ്മയെ മാത്രമാണ് കസബ പൊലീസ് പ്രതി ചേർത്തിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam