
തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ യുവാവിനെ തലക്കടിച്ചു കൊന്നു. കരമന സ്വദേശി അഖിൽ (26) ആണ് മരിച്ചത്. കാറിലെത്തിയ സംഘമാണ് അഖിലിനെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. കമ്പി വടികൊണ്ട് തലക്കടിച്ച ശേഷം ശരീരത്തിൽ കല്ലെടുത്തിടുകയായിരുന്നു.
പ്രതികള്‍ അഖിലിനെ ഇന്നവോയിൽ കയറ്റി കൊണ്ട് പോയി മർദ്ദിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. കരമന അനന്ദു വധ കേസിലെ പ്രതി അനന്തു കൃഷ്ണൻ്റെ നേതൃത്വലായിരുന്നു അക്രമമെന്ന് പൊലീസ് അറിയിച്ചു. മീൻ കച്ചവടം നടത്തിവരികയായിരുന്നു അഖിൽ. ഒരാഴ്ച മുമ്പ് ബാറിലുണ്ടായ തർക്കമാണ് കൊലപാതത്തിന് പിന്നിൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam