
കൊല്ലം: കൊല്ലം ഏരൂരിൽ പ്രണയം നടിച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റില്‍. ഏരൂര്‍ അയിലറയില്‍ 26 വയസുള്ള ജിത്താണ് പിടിയിലായത്. ഏരൂര്‍ സ്വദേശിയായ 25 കാരിയുടെ പരാതിയിലാണ് ജിത്ത് പിടിയിലായത്.
2022 ജൂലൈ മുതൽ യുവതിയെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടില്‍ എത്തിച്ച് ലഹരി കലക്കിയ പാനീയം നല്‍കിയും പീഡിപ്പിച്ചു. ഇതിനിടയില്‍ പകര്‍ത്തിയ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കോവളത്ത് ഹോട്ടലില്‍ എത്തിച്ചും പീഡനം തുടർന്നു. ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടി. സ്വന്തം സുഹൃത്തുക്കള്‍ക്കും ജിത്ത് ദൃശ്യങ്ങള്‍ അയച്ചു. ഭീഷണി തുടര്‍ന്നതോടെ പെൺകുട്ടിയും കുടുംബവും പൊലീസില്‍ പരാതി നല്‍കി. കേസേടുത്തതോടെ വിദേശത്ത് പോകാൻ ശ്രമിച്ച പ്രതിക്കെതിരെ ഏരൂര്‍ പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതറിയാതെ വിമാനത്താവളത്തില്‍ എത്തിയ ജിത്തിനെ പൊലീസ് പിടികൂടി. ബലാത്സംഗം, ഭീഷണി, ഐ.ടി ആക്റ്റ് അടക്കം വിവിധ വകുപ്പുകള്‍ ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam