തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച സംഭവം; രണ്ട് പേര്‍ പിടിയില്‍ 

Published : Feb 08, 2025, 05:22 PM IST
തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച സംഭവം; രണ്ട് പേര്‍ പിടിയില്‍ 

Synopsis

പ്രതികളില്‍ ഒരാളായ വിനു മർദ്ദനമേറ്റ പ്രജീഷിന്റെ സുഹൃത്തിന്റെ ഭാര്യയുടെ ബന്ധുവാണ്.

കോഴിക്കോട്: മുക്കത്ത് തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. കൊടുവള്ളി പറമ്പത്ത്കാവ് സ്വദേശി മലയില്‍ പിലാക്കില്‍ വിനു (30), സുഹൃത്ത് കൊടുവള്ളി കിഴക്കോത്ത് മലയില്‍ മാക്കണ്ടിയില്‍ ഷിജിത്ത് ലാല്‍ (27) എന്നിവരെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് മുക്കം തോട്ടത്തിന്‍കടവ് കല്‍പുഴായി സ്വദേശി പുല്‍പറമ്പില്‍ പ്രജീഷിനെ (38) ഇരുവരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. പ്രജീഷ് തനിച്ച് താമസിക്കുന്ന വീട്ടില്‍ എത്തിയാണ് പ്രതികള്‍ അതിക്രമം നടത്തിയത്. പ്രജീഷിന്റെ സുഹൃത്തിന്റെ ഭാര്യയുടെ ബന്ധുവാണ് പ്രതികളില്‍ ഒരാളായ വിനു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഉപേക്ഷിച്ച് ഇരുവരും വാഹനത്തില്‍ കടന്നുകളഞ്ഞു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

READ MORE: സംസ്ഥാനത്ത് ഇന്നും നാളെയും 3 ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും; 11ന് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ