തിരുവോണ നാൾ രാത്രി ഉണ്ടായ സംഘർഷത്തിൽ കുത്തേറ്റ യുവാവ് മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

Published : Aug 30, 2023, 09:09 PM ISTUpdated : Aug 30, 2023, 09:19 PM IST
തിരുവോണ നാൾ രാത്രി ഉണ്ടായ സംഘർഷത്തിൽ കുത്തേറ്റ യുവാവ് മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

Synopsis

കൈപ്പുഴ മിഷ്യൻപറമ്പിൽ വീട്ടിൽ ഭാസി എന്ന് വിളിക്കുന്ന അനന്തു സുരേന്ദ്രൻ, നീണ്ടൂർ തോട്ടപ്പള്ളി വീട്ടിൽ അനിയായി എന്ന് വിളിക്കുന്ന അജിത്ത് എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം: കോട്ടയം നീണ്ടൂരിൽ തിരുവോണ നാൾ രാത്രി ഉണ്ടായ സംഘർഷത്തിൽ കുത്തേറ്റ് യുവാവ് മരിച്ചു. മദ്യപാനത്തെ തുടർന്ന് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായി. കൈപ്പുഴ മിഷ്യൻപറമ്പിൽ വീട്ടിൽ ഭാസി എന്ന് വിളിക്കുന്ന അനന്തു സുരേന്ദ്രൻ, നീണ്ടൂർ തോട്ടപ്പള്ളി വീട്ടിൽ അനിയായി എന്ന് വിളിക്കുന്ന അജിത്ത് എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

നീണ്ടൂർ ഓണംതുരുത്ത് സ്വദേശി അശ്വിൻ ആണ് കൊല്ലപ്പെട്ടത്. 23 വയസായിരുന്നു. അശ്വിൻ ഉൾപ്പെട്ട സംഘവും മറ്റൊരു സംഘവും തമ്മിൽ ഇന്നലെ രാത്രി നീണ്ടൂരിലെ ബാറിൽ വച്ച് സംഘർഷമുണ്ടായി. ഇതിന്‍റെ തുടർച്ചയായി ഓണം തുരുത്ത് കവലയിൽ വച്ച് ഇരു കൂട്ടരും വീണ്ടും ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടലിനിടെയാണ് അശ്വിനും സുഹൃത്ത് അനന്ദുവിനും കുത്തേറ്റത്. കുത്തേറ്റ് വീണ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും അശ്വിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായി.കൈപ്പുഴ മിഷ്യൻപറമ്പിൽ വീട്ടിൽ ഭാസി എന്ന് വിളിക്കുന്ന അനന്തു സുരേന്ദ്രൻ , നീണ്ടൂർ തോട്ടപ്പള്ളി വീട്ടിൽ അനിയായി എന്ന് വിളിക്കുന്ന അജിത്ത് എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read: നവ്യ നായരെ ചോദ്യം ചെയ്ത് ഇഡി; സച്ചിന്‍ സാവന്ത് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി കണ്ടെത്തല്‍

അനന്തു സുരേന്ദ്രന് ഏറ്റുമാനൂർ സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. ഈ കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെ കണ്ടെത്തുന്നതിനായി തെരച്ചിൽ ശക്തമാക്കി. ഓണംതുരുത്ത് മേഖല കേന്ദ്രീകരിച്ച് ലഹരി സംഘങ്ങൾ മുമ്പും അക്രമങ്ങൾ നടത്തിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം