സോഷ്യൽ മീഡിയ വഴി ബന്ധം; ചെന്നെത്തിയത് ആത്മഹത്യയില്‍; വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

Published : Oct 01, 2023, 11:11 PM IST
സോഷ്യൽ മീഡിയ വഴി ബന്ധം; ചെന്നെത്തിയത് ആത്മഹത്യയില്‍; വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

Synopsis

എസ് സി എസ്ടി ആക്ട് പ്രകാരം ആത്മഹത്യാ പ്രേരണക്ക് കേസെടുത്ത്  മണ്ണാർക്കാട് എസ് സി എസ് ടി സ്പെഷ്യൽ കോടതിയിൽ ഹാജറാക്കിയ പ്രതിയെ  റിമാന്റ് ചെയ്തു.  

പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരി യിൽ വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠനെ യാണ് മംഗലംഡാം പൊലീസ്  അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 ന് കളവപ്പാടം പ്രകാശന്റെ ഭാര്യ കൃഷ്ണകുമാരിയാണ്  വീട്ടിൽ തൂങ്ങിമരിച്ചത്.ഇവർ എഴുതി വെച്ച ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ്  പ്രതിയെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെയുള്ള ബന്ധമാണ്  മരണത്തിലേക്ക് എത്തിച്ചതെന്ന് യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ നിന്നും വ്യക്തമായതായും തുടരന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു. എസ് സി എസ്ടി ആക്ട് പ്രകാരം ആത്മഹത്യാ പ്രേരണക്ക് കേസെടുത്ത്  മണ്ണാർക്കാട് എസ് സി എസ് ടി സ്പെഷ്യൽ കോടതിയിൽ ഹാജറാക്കിയ പ്രതിയെ  റിമാന്റ് ചെയ്തു.

സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ചർച്ച; അരിവാളെടുത്ത് തലയ്ക്ക് വെട്ടി യുവാവിനെ കൊന്നു, അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ