
കൊല്ലം: കൊല്ലം ജില്ലയിലെ(kollam) മേലിലയിൽ അമ്മയ്ക്കും മകൾക്കും അയൽവാസിയുടെ(neighbor)ക്രൂര മർദ്ദനമെന്ന് പരാതി. കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതിനായിരുന്നു മർദ്ദനം. അറസ്റ്റിലായ(arrest) പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മേലില സ്വദേശിനി അഞ്ജു രാജനും, അമ്മ ഇന്ദിരയുമാണ് പരാതിക്കാർ. അയൽവാസിയായ മനു നടുറോഡിൽ വച്ച് മർദ്ദിക്കുകയായിരുന്നെന്ന് ഇരുവരും പറയുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം വീടിനു സമീപം പശുവിനെ കുളിപ്പിച്ച് കൊണ്ടിരുന്നപ്പോൾ അതുവഴി വന്ന മനു അസഭ്യം പറഞ്ഞു കൊണ്ട് കപ്പയുടെ കമ്പു ഉപയോഗിച്ച് അഞ്ജുവിന്റെ കൈക്കും പുറത്തും അടിക്കുകയും, മർദ്ദനം തടയാൻ ശ്രമിച്ച അമ്മ ഇന്ദിരയെ തള്ളിയിടുകയും ചെയ്തെന്നാണ് പൊലീസിന് ലഭിച്ച പരാതി.
Read More: ഇന്‍സ്റ്റഗ്രാം പരിചയം; പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സുഹൃത്ത് എടിഎം കാര്‍ഡ് മോഷ്ടിച്ചു, സിസിടിവി പൊക്കി
വിവാഹ മോചിതയാണ് അഞ്ജു. വിവാഹ മോചനം ലഭിച്ച ഘട്ടത്തിൽ ഭർതൃ വീട്ടുകാർ നൽകിയ പണത്തിൽ നിന്ന് ആറു ലക്ഷം രൂപ മനുവിന് കടമായി നൽകിയിരുന്നു. ഈ പണം തിരികെ ചോദിച്ചതിനായിരുന്നു മർദ്ദനമെന്ന് ഇരുവരും പറഞ്ഞു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ പൊലീസ് മനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam