
കോട്ടയം: കോട്ടയത്ത് (Kottayam) ഭാര്യയെ കുത്തിക്കൊന്ന ശേഷം വിഷം (Poison) കഴിച്ച ഭർത്താവും മരിച്ചു. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിക്കൊന്ന (Stabbed to death) ശേഷം വിഷം കഴിച്ച ആയാംകുടി ഇല്ലിപ്പടിക്കൽ ചന്ദ്രൻ (69) ആണ് മരിച്ചത്. സെപ്തംബർ 16-ാം തിയതി ഉച്ചക്ക് മൂന്ന് മണിയേടെയാണ് കുടുംബ വഴക്കിനെ തുടർന്ന് ചന്ദ്രൻ ഭാര്യ രത്നമ്മയെ വീടിനുള്ളിൽ വെച്ച് കുത്തി കൊലപ്പെടുത്തിയത്. അതിനുശേഷം വിഷം കഴിച്ച ചന്ദ്രൻ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് ബുധനാഴ്ച രാത്രി 8.30 ന് മരണമടഞ്ഞത്.
Read More: കടുത്തുരുത്തിയിൽ കുടുംബ വഴക്കിനെത്തുടർന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു
രത്നമ്മയും ഭർത്താവ് ചന്ദ്രനും നിരന്തരം വഴക്കായിരുന്നു എന്നാണ് അയൽവാസികൾ പറയുന്നത്. പലപ്പോഴും അയൽവാസികളുടെ ഇടപെടൽ മൂലമാണ് തർക്കം അവസാനിപ്പിക്കാറ്. ഇത് മിക്കവാറും ദേഹോപദ്രവത്തിലും എത്താറുണ്ട്. കുറച്ചുനാളുകളായി ഭർത്താവുമായി പിണങ്ങി രത്നമ്മ മകളുടെ വീട്ടിലായിരുന്നു. തിരിച്ചെത്തിയപ്പോൾ വീണ്ടും വഴക്കാവുകയായിരുന്നു.
സെപ്തംബർ 16 വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിയോടെ ഉണ്ടായ വഴക്കാണ് 57കാരിയായ രത്നമ്മയുടെ ജീവനെടുത്തത്. പെട്ടെന്നുള്ള പ്രകോപനത്തിൽ ചന്ദ്രൻ ഭാര്യയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിഷം കഴിച്ച നിലയിൽ ചന്ദ്രനെ കണ്ടെത്തിയത്. ചന്ദ്രനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. കെഎസ്ആർടിസി മുൻ ജീവനക്കാരനാണ് ചന്ദ്രൻ. ഇവർക്ക് രണ്ട് പെൺമക്കളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam