ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കി; വീടിന് തീയിട്ട് ബന്ധുക്കൾ; 2 പേർ മരിച്ചു; സംഭവം പ്രയാ​ഗ്‍രാജിൽ

Published : Mar 19, 2024, 09:11 PM ISTUpdated : Mar 19, 2024, 09:16 PM IST
ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കി; വീടിന് തീയിട്ട് ബന്ധുക്കൾ; 2 പേർ മരിച്ചു; സംഭവം പ്രയാ​ഗ്‍രാജിൽ

Synopsis

ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയെന്നും പിന്നീട് കെട്ടിത്തൂക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍  ആരോപിച്ചു.

ലഖ്നൗ: ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തതില്‍ പ്രകോപിതരായ യുവതിയുടെ ബന്ധുക്കൾ ഭർത്താവിന്റെ വീടിന് തീയിട്ടു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. തീപിടുത്തത്തില്‍ വീടിനുള്ളിലുണ്ടായിരുന്ന ഭർത്താവിന്റെ മാതാപിതാക്കൾ വെന്തുമരിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് 27 കാരിയെ ഭർത്തൃ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണവിവരം അറിഞ്ഞതിനെ തുടർന്ന് ഭർതൃവീട്ടിൽ എത്തിയ ബന്ധുക്കൾ  ബഹളം വച്ചു. ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയെന്നും പിന്നീട് കെട്ടിത്തൂക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍  ആരോപിച്ചു. 

ഇതിനിടെ യുവതിയുടെ ബന്ധുക്കളിൽപ്പെട്ട ചിലർ ഭർതൃവീടിന് തീയിട്ടു. ആത്മഹത്യ അന്വേഷിക്കാനെത്തിയ പൊലീസിന്റെ മുൻപിലായിരുന്നു  ബന്ധുക്കളുടെ ആക്രമണം. വീടിനുള്ളിൽ തീ പടർന്നതിനെ തുടർന്ന് യുവതിയുടെ ഭർത്താവിനെയും സഹോദരിയെയും ഉൾപ്പടെ 5 പേരെ രക്ഷിക്കാൻ പൊലീസിനായെങ്കിലും വൃദ്ധരായ മാതാപിതാക്കള്‍ തീയില്‍ പെട്ടു. പരിക്കേറ്റവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്