Latest Videos

സ്കൂളിൽ നിരന്തര അധിക്ഷേപം, പിന്നാലെ കൊല്ലപ്പെട്ട നിലയിൽ 13കാരൻ, 3 സഹപാഠികൾ അറസ്റ്റിൽ

By Web TeamFirst Published Mar 19, 2024, 2:53 PM IST
Highlights

പച്ചക്കറി തോട്ടത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു 13കാരന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സ്കൂളിൽ വിദ്യാർത്ഥി നിരന്തരമായി പരിഹസിക്കപ്പെട്ടിരുന്നതായി പിതാവും ആരോപിച്ചിരുന്നു

ബീജിംഗ്: ചൈനയിൽ കൗരമാരക്കാരന്‍റെ മരണത്തിൽ സഹപാഠികളായ മൂന്ന് പേർ അറസ്റ്റിൽ. കഴിഞ്ഞ തിങ്കളാഴ്ചയാണ് 13 കാരന്‍റെ മൃതദേഹം സ്കൂളിനടുത്തുള്ള ഒഴിഞ്ഞ പ്രദേശത്ത് കണ്ടത്. ക്രൂരമായ അധിക്ഷേപത്തിനും വിദ്യാർത്ഥി ഇരയായിരുന്നെന്ന് പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. 13കാരന്റെ മരണം ജുവനൈൽ നിയമങ്ങൾ സംബന്ധിച്ച് വലിയ രീതിയിലുള്ള ചർച്ചയ്ക്ക് ചൈനയിൽ വഴിതെളിച്ചിരുന്നു. വടക്കൻ ചൈനീസ് നഗരമായ ഹാൻദാനിലാണ് സംഭവം. കൊല്ലപ്പെട്ട 13കാരന്റെ പേര് ഇനിയും പുറത്ത് വിട്ടിട്ടില്ല.

പച്ചക്കറി തോട്ടത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു 13കാരന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സ്കൂളിൽ വിദ്യാർത്ഥി നിരന്തരമായി പരിഹസിക്കപ്പെട്ടിരുന്നതായി പിതാവും ആരോപിച്ചിരുന്നു. പതിമൂന്ന് വയസിന് താഴെ പ്രായമുള്ള മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മാതാപിതാക്കൾ നഗരത്തിൽ ജോലി ചെയ്യുന്നതിനാൽ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം നിന്ന് പഠിച്ചിരുന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സമൂഹമാധ്യമങ്ങളിലും കുട്ടിക്ക് നീതി വേണമെന്ന നിലയിൽ വലിയ ക്യാംപെയിനുകളും നടക്കുന്നതിനിടയിലാണ് മൂന്ന് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. 

മാർച്ച് 10നാണ് 13കാരനെ കാണാതായത്. ഇത് ദിവസം തന്നെ കുട്ടി കൊല്ലപ്പെട്ടിരിക്കാമെന്നാണ് പൊലീസ് സംഭവങ്ങളേക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്. കാണാതാകുന്നതിന് മുൻപായി സഹപാഠികളുടെ അക്കൌണ്ടിലേക്ക് 13കാരൻ പണം അയച്ചതാണ് കേസ് അന്വേഷണത്തിൽ നിർണായകമായത്. സംഭവത്തിൽ കൊലപാതക കാരണം കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണ്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!