'കൈവിഷം' ഇറക്കാൻ വന്നു, മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

Published : Jan 07, 2023, 01:21 AM ISTUpdated : Jan 07, 2023, 01:22 AM IST
  'കൈവിഷം' ഇറക്കാൻ വന്നു, മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ചു;  പ്രതി അറസ്റ്റിൽ

Synopsis

കഴിഞ്ഞ അഞ്ചിന് പരാതിക്കാരിയായ 27കാരി ആലിൻചുവട് ചെകുത്താൻ മൂലയിലെ ബാബുവിന്റെ വീട്ടിലേക്ക് 'കൈവിഷം' ഇറക്കുന്നതിനായി വീട്ടുകാരുമൊത്ത് വന്നതായിരുന്നു. ചികിത്സിക്കാനെന്ന് പറഞ്ഞ് പ്രതിയുടെ വീടിനുള്ളിലെ മുറിയിലേക്ക് യുവതിയെ മാത്രം വിളിപ്പിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

മലപ്പുറം: തിരൂരങ്ങാടിയിൽ മന്ത്രവാദത്തിനിടെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. മൂന്നിയൂർ പാറാക്കാവ് ശാന്തിനഗർ ചെകുത്താൻ മൂലയിലെ പുന്നശ്ശേരി സുബ്രഹ്‌മണ്യൻ എന്ന ബാബു (32) നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ അഞ്ചിന് പരാതിക്കാരിയായ 27കാരി ആലിൻചുവട് ചെകുത്താൻ മൂലയിലെ ബാബുവിന്റെ വീട്ടിലേക്ക് 'കൈവിഷം' ഇറക്കുന്നതിനായി വീട്ടുകാരുമൊത്ത് വന്നതായിരുന്നു. ചികിത്സിക്കാനെന്ന് പറഞ്ഞ് പ്രതിയുടെ വീടിനുള്ളിലെ മുറിയിലേക്ക് യുവതിയെ മാത്രം വിളിപ്പിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സുബ്രഹ്‌മണ്യൻ എന്ന ബാബു മൂന്നിയൂർ ചെകുത്താൻ മൂല എന്ന സ്ഥലത്തുള്ള തന്റെ വീട്ടിൽ വെച്ച് മാനസിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്ന ചികിത്സ നടത്തി വരുന്ന ആളാണ്.  ബാബു പണിക്കരെന്നും സിദ്ധൻ ബാബു എന്നും ഇയാൾ അറിയപ്പെടുന്നുണ്ട്. ജ്യോതിഷ വിധിപ്രകാരമല്ല ഇയാൾ ചികിത്സ നടത്തുന്നത്. പാരമ്പര്യ ചികിത്സ രീതിയുമല്ല. തിരൂരങ്ങാടി പന്താരങ്ങാടിയിലുള്ള ഇയാളുടെ ഒരു ബന്ധു പറഞ്ഞുപഠിപ്പിച്ച പ്രകാരമാണ് മന്ത്രവാദം പോലെയുള്ള ഈ ചികിത്സ ചെയ്തിരുന്നതെന്നും പൊലീസ് പറയുന്നു. 

മുമ്പ് ഇയാൾ വർക്ക് ഷോപ്പിലും മറ്റു കൂലിപ്പണികളും ചെയ്തിരുന്നു. ഇയാളുടെ കുടുംബം ഈ വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. കൂടാതെ മറ്റൊരു സ്ത്രീയെ കൂട്ടിക്കൊണ്ടുവന്ന് വെന്നിയൂരിൽ ഉള്ള ഒരു വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിട്ടുണ്ട്. അതും ഇയാളുടെ ഭാര്യയാണെന്ന് പറയുന്നു. വീട്ടിൽ വച്ചു തന്നെയാണ് ഇത്തരത്തിലുള്ള ചികിത്സകൾ നടത്തുന്നത്. എന്നാൽ ചികിത്സയെ പറ്റിയുള്ള ബോർഡോ പേരുവിവരമോ ഇല്ല. പരാതിക്കാരിക്കും സഹോദരനും വയറ്റിൽ 'കൈവിഷം' കൊടുത്തിട്ടുണ്ടെന്നും ആയതിനാലാണ് അസുഖങ്ങൾ മാറാത്തതെന്നും കൈവിഷം പുറത്തെടുക്കണമെന്നും പറഞ്ഞാണ് ചികിത്സ തുടങ്ങിയത്. ആദ്യം അനിയനെ റൂമിലേക്ക് വിളിപ്പിച്ച് വയറ്റിൽ എന്തോ പാത്രം വെച്ച് ചികിത്സിച്ച് കൈവിഷം എന്ന് പറഞ്ഞ് എന്തോ ഒരു കറുത്ത വസ്തു കുടുംബാംഗങ്ങൾക്ക് കാണിച്ചുകൊടുക്കുകയും തുടർന്ന് പരാതിക്കാരിയെ മുറിയിലേക്ക് വിളിപ്പിക്കുകയുമായിരുന്നു.  പരിഭ്രാന്തയായ യുവതി ഉച്ചത്തിൽ ബഹളം വെക്കുകയും പ്രതിയെ മർദ്ദിക്കുകയും ചെയ്തു. ഇതറിഞ്ഞ് പരിസരവാസികൾ ഓടിക്കൂടിയതോടെ പ്രതി സ്ഥലം വിടുകയായിരുന്നു. തുടർന്ന് സ്ത്രീ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകുകയായിരുന്നു.  തുടർന്ന് പൊലീസ് നടത്തിയ  അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ്  ചെയ്തത്. വിദൂര  ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇത്തരത്തിൽ ഇവിടെ ചികിത്സക്ക് വരുന്നതെന്ന് പൊലീസ് പറഞ്ഞു.

Read Also: ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടി; മുഖ്യപ്രതികളായ ദമ്പതികളെ ഒളിത്താവളത്തിൽ നിന്ന് പിടികൂടി

PREV
Read more Articles on
click me!

Recommended Stories

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം