പത്തനംതിട്ടയിൽ യുവതിയെ ഭര്‍ത്താവ് വീട്ടിൽ കയറി വെട്ടി: കൈപ്പത്തി അറ്റുപോയി 

Published : Sep 17, 2022, 11:03 PM IST
പത്തനംതിട്ടയിൽ യുവതിയെ ഭര്‍ത്താവ് വീട്ടിൽ കയറി വെട്ടി: കൈപ്പത്തി അറ്റുപോയി 

Synopsis

വിദ്യയുടെ ഒരു കൈപ്പത്തി ആക്രമണത്തിൽ അറ്റുപോയി. രണ്ട് കൈയിലും സാരമായ പരിക്കേറ്റിട്ടുണ്ട്.

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ യുവതിയുടെ വീട്ടിൽ കയറി ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. കലഞ്ഞൂർ ചാവടിമല സ്വദേശി വിദ്യയെ ആണ് ഭര്‍ത്താവ് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. വിദ്യയുടെ ഒരു കൈപ്പത്തി ആക്രമണത്തിൽ അറ്റുപോയി. രണ്ട് കൈയിലും സാരമായ പരിക്കേറ്റിട്ടുണ്ട്. ഒരു കൈയുടെ മുട്ടിന് താഴെ വളരെ ആഴത്തിൽ പരിക്കുണ്ട്. വിദ്യയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പിതാവും വിജയനേയും സന്തോഷ് വെട്ടി പരിക്കേൽപ്പിച്ചു.

രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. വിദ്യയുടെ രണ്ട് കൈക്കൾക്കും ആഴത്തിൽ മുറിവുണ്ട്. ഗുരുതരാവസ്ഥയിലായ യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. വിദ്യയും സന്തോഷും ഏറെ നാളായി പിണങ്ങി കഴിയുകയാണ്. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയുടെ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. വിദ്യയെ ആക്രമിച്ച പ്രതി സന്തോഷ് ഒളിവിൽ പോയെന്നാണ് വിവരം. ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. 

പറമ്പിൽ മരം വീണതിനെ ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവിനെ തലയ്ക്ക് അടിച്ചു കൊന്നു 

കൊല്ലം: കുന്നിക്കോട് യുവാവിനെ അയൽവാസികൾ തലക്കടിച്ചു കൊന്നു. പച്ചിലവളവ് സ്വദേശി അനിൽകുമാറാണ് മരിച്ചത്. പറന്പിലേക്ക് മരം വീണതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. സമീപവാസിയായ സലാഹുദ്ദീനും മകൻ ഹമീദും അനിൽകുമാറിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനിൽകുമാർ വീടിന് മുന്നിൽ തന്നെ വീണ് മരിച്ചു.

സലാഹുദ്ദീന്റെ പറന്പിലേക്ക് മരം വീണതിനെച്ചൊല്ലി അനിൽകുമാറുമായി നേരത്തെ മുതൽ തര്‍ക്കമുണ്ടായിരുന്നു. മൂന്ന് ദിവസം മുന്പും പ്രതികളിൽ നിന്നും അനിൽകുമാറിന് മര്‍ദ്ദനമേറ്റിരുന്നു. സംഭവത്തിൽ കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അനിൽകുമാ‍ർ മരിച്ചെന്നറിഞ്ഞതോടെ സലാഹുദ്ദീനും മകനും ഒളിവിൽ പോയി. ഇവര്‍ക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.

'ഇ പി എന്ന മഹാനായ മനുഷ്യൻ ഞങ്ങളുടെ യുഡിഎഫ് ഭവനത്തിൻ്റെ ഐശ്വര്യം ' പരിഹാസവുമായി വി ഡി സതീശന്‍

റോഡില്‍ സ്ഥാപിച്ച ആര്‍ച്ച് സ്കൂട്ടര്‍ യാത്രികരുടെ മുകളിലേക്ക് വീണു, അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്

 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം