
ചേര്‍ത്തല: ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം നാടു കടത്തി. വയലാര്‍ പഞ്ചായത്ത് 11-ാം വാര്‍ഡ് തെക്കേകണിശ്ശേരി വീട്ടില്‍ അതുല്‍ കൃഷ്ണ(24)നെയാണ് നാടു കടത്തിയത്. എറണാകുളം റേഞ്ച് ഡെപ്യൂട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ ജനറലിന്റെ ഉത്തരവ് പ്രകാരമാണ് തീരുമാനം. ജില്ലയില്‍ നിന്ന് ആറു മാസത്തേക്കാണ് അതിലിനെ നാടു കടത്തിയത്. നിരവധി കേസുകളില്‍ പ്രതിയായിരുന്ന അതുല്‍ കൃഷ്ണയ്ക്കെതിരെ ചേര്‍ത്തല സ്റ്റേഷന്‍ ഓഫീസര്‍ ജി. പ്രൈജുവിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
ബാറ്ററി മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍
ചേര്‍ത്തല: വയലാര്‍ ജംഗ്ഷന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ നിന്നും ബാറ്ററി മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. തൃപ്പുണിത്തുറ തിരുവാങ്കുളം സ്വദേശി ജോസ്(ലാലു-65) ആണ് പട്ടണക്കാട് പൊലീസിന്റെ പിടിയിലായത്. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോട്ടയം ഗാന്ധി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഷോറൂമില്‍ നിന്ന് കാര്‍ മോഷ്ടിച്ച ശേഷം വ്യാജ നമ്പര്‍ പതിപ്പിച്ച് മോഷണം നടത്തി വരികയായിരുന്നു ഇയാളെന്നും പൊലീസ് പറഞ്ഞു. പട്ടണക്കാട് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജയന്‍, സി.പി.ഒ ഷൈന്‍, ചേര്‍ത്തല ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ അരുണ്‍, പ്രവീഷ്, അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
'പഠിച്ചത് തായ്ക്വോണ്ടോ..'; തോക്കുമായി വീട്ടിലെത്തിയ യുവാക്കളെ തുരത്തിയോടിച്ച് വീട്ടമ്മയും മകളും
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam