സുഹൃത്ത് കല്ല് കൊണ്ട് തലക്കടിച്ചു; തൊടുപുഴയിൽ യുവാവ് കൊല്ലപ്പെട്ടു

Published : Jun 14, 2022, 09:01 AM ISTUpdated : Jun 14, 2022, 09:19 AM IST
സുഹൃത്ത് കല്ല് കൊണ്ട് തലക്കടിച്ചു; തൊടുപുഴയിൽ യുവാവ് കൊല്ലപ്പെട്ടു

Synopsis

സംഭവത്തിൽ മജുവിന്റെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിൾ തോമസിനെ പോലീസ് അറസ്റ്റു ചെയ്തു

ഇടുക്കി: സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ തൊടുപുഴയിൽ ഒരാൾ കൊല്ലപ്പെട്ടു. തൊടുപുഴ ഒളമറ്റത്താണ് സംഭവം. ഒളമറ്റം സ്വദേശി മുണ്ടക്കൽ മജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മജുവിന്റെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിൾ തോമസിനെ പോലീസ് അറസ്റ്റു ചെയ്തു.

മജുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി നോബിൾ

ഇരുവരും തമ്മിലുള്ള  വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തെ തുടർന്ന് നോബിൾ തോമസ് മജുവിനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മജുവിന്റെ മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്