
തിരുവനന്തപുരം: കോവളത്ത് വീട്ടിൽ അതിക്രമിച്ചു കയറി പതിനേഴുവയസുകാരിയെ ഉപദ്രവിച്ച കേസിലെ പ്രതിയെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം പൂല്ലൂർ കോണം ലക്ഷ്മി ഭവനിൽ ശരത് (27) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് നടപടി. ഇക്കഴിഞ്ഞ 12-ാം തിയതിയാണ് സംഭവം നടന്നത്.
വീടിന്റ രണ്ടാമത്തെ നിലയിൽ പഠിച്ച് കൊണ്ടിരുന്ന പെൺകുട്ടിയെയാണ് പ്രതി വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ചതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. കോവളം എസ്. എച്ച്. ഒ ബിജോയി. എസ്, എസ്.ഐ. അനീഷ് കുമാർ, സി.പി.ഒമാരായ സെൽവൻ, സുധീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More : ബാറിന് സമീപം സംഘർഷം; യുവാവിന് കുത്തേറ്റ സംഭവത്തിൽ രണ്ടുപേർ പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam