പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് അറസ്റ്റില്‍

Published : May 13, 2020, 07:59 PM IST
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് അറസ്റ്റില്‍

Synopsis

വൈറ്റ്ഗാര്‍ഡിന്റെ റംസാന്‍ റിലീഫ് കിറ്റില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ മോര്‍ഫ്‌ചെയ്ത്  ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുകയായിരുന്നു.

താനൂർ: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചയ്തു. പനങ്ങാട്ടൂർ അട്ടത്തോട് ചാഞ്ചേരിപറമ്പിലെ കറങ്കാണി പറമ്പിൽ രാഗേഷ് എന്ന  ഉണ്ണിക്കുട്ടനെയാമ് താനൂർ എസ് ഐ നവീൻഷാജ് അറസ്റ്റ് ചെയ്തത്. ഐപിസി 153, കേരള പോലീസ് ആക്റ്റ് 120(0) എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. 

വൈറ്റ്ഗാര്‍ഡിന്റെ റംസാന്‍ റിലീഫ് കിറ്റില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ മോര്‍ഫ്‌ചെയ്ത് ഹാന്‍സിന്റെ പായ്ക്കറ്റ് സഹിതമുള്ള കിറ്റാക്കി ചിത്രീകരിക്കുകയായിരുന്നു. യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ഷെയർ ചെയ്ത മുഴുവൻ ആളുകൾക്കെതിരെയും കേസെടുക്കുമെന്ന് താനൂർ സി ഐ പി പ്രമോദ് പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി യു എ റസാഖ് നൽകിയ പരാതിയിൽ അഖിൽ കൃഷ്ണക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും സി ഐ പറഞ്ഞു.

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും