
കൊച്ചി: ഭാര്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. തെക്കൻ മാലിപ്പുറം സ്വദേശി ഐനിപറമ്പിൽ റൈജോ (32) ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് വൈപ്പിൻ കാളമുക്ക് ഫിഷിങ് ഹാർബറിലാണ് സംഭവം. ഭാര്യയെ ഫോണിൽ ശല്യം ചെയ്തതിനെച്ചൊല്ലിയുള്ള വാക്ക് തർക്കത്തിനിടെയാണ് യുവാവിനെ പ്രതി മീൻ മുറിക്കുന്ന കത്തികൊണ്ടു നെഞ്ചിനു താഴെ കുത്തുകയായിരുന്നെന്നു പൊലീസ് വിശദമാക്കി.
യുവാവിനെ കുത്തിയ ശേഷം ഉടനെ വാഹനത്തിൽ രക്ഷപെട്ട പ്രതിയെ പൊലീസ് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ പിടികൂടി. കുത്തേറ്റ യുവാവ് അപകട ഘട്ടം തരണം ചെയ്തതായി പൊലീസ് പറഞ്ഞു. കാളമുക്കിൽ മീൻ തട്ട് നടത്തുകയാണ് പ്രതി. മുളവുകാട് എസ്എച്ച്ഒ പി.എസ്.മൻജിത് ലാൽ, എസ്‌ഐ വി.ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫിസർ കെ.ആർ.രാജേഷ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ 7 കോടിയുടെ ലഹരി മരുന്നുമായി അറസ്റ്റിലായ ദമ്പതികള്‍ ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിമരുന്നുമായി പിടിയിലായി. ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ കൂടിയായ മലയാളി ദമ്പതികളാണ് ഒരേ കുറ്റകൃത്യത്തിന് വീണ്ടും പിടിയിലായത്. കോട്ടയം സ്വദേശി സിഗിൽ വർഗീസ് മാമ്പറമ്പിൽ (32), കോയമ്പത്തൂർ സ്വദേശി വിഷ്ണു പ്രിയ (22) എന്നീ ദമ്പതികളെ കര്‍ണാടക പൊലീസാണ് അറസ്റ്റ് ചെയ്തത്. പരപ്പന അഗ്രഹാരയിൽ മയക്കുമരുന്ന് ഇടപാട് നടത്തിയതിനാണ് ഇരുവരെയും കഴിഞ്ഞ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
കടം നൽകിയ പണം തിരികെ ചോദിച്ച യുവാവിനെ മര്‍ദ്ദിച്ച് നഗ്നദൃശ്യം എടുത്തതിന് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുൾപ്പെടെ നാലുപേരെ ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പാളയത്ത് കച്ചവടം നടത്തുന്ന ഒളവണ്ണ സ്വദേശിയായ യുവാവിന്‍റെ പരാതിയിലാണ് അറസ്റ്റ്. ബേപ്പൂർ ബി സി റോഡ് പുതിയ നിലത്ത് ശ്രീജയും കൂട്ടുകാരായ നാല് യുവാക്കളും ചേര്‍ന്നാണ് യുവാവിനെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച് നഗ്ന ദൃശ്യങ്ങളെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam