
തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച ശേഷം യുവതിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കരുമ്പുകോണം സ്വദേശി ശരത് ലാല്‍ ആണ് മ്യൂസിയം പൊലീസിലെ സിറ്റി ഷാഡോ ടീമിന്‍റെ പിടിയിലായത്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ പരിചയപ്പെട്ട യുവാവ് കൂടുതല്‍ ശമ്പളത്തില്‍ തിരുവനന്തപുരത്ത് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് അടുപ്പമുണ്ടാക്കുി.
നല്ല ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച ശേഷം പ്രതി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ചതി മനസിലാക്കിയ യുവതിയും കുടുംബവും പൊലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങിയെങ്കിലും കൊന്നുകളയുമെന്ന് യുവാവ് ഭീഷണിമുഴക്കി. യുവതിയുടെ നഗ്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ഭീഷണി സഹിക്കാതെ യുവതി പൊലീസില്‍ പരാതിനല്‍കി. ഇതോടെ ഒളിവില്‍പോയ പ്രതിയെ കാട്ടാക്കടയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam