ഇന്‍സ്റ്റഗ്രാം പരിചയം, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 19 കാരന്‍ പിടിയില്‍

Published : Jan 05, 2023, 09:24 PM IST
ഇന്‍സ്റ്റഗ്രാം പരിചയം, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 19 കാരന്‍ പിടിയില്‍

Synopsis

രണ്ട് ദിവസം മുമ്പ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ വീട്ടിൽ തിരികെ എത്തിയ കുട്ടിയെ പൊലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. 

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് കൊടുങ്ങാന്നൂർ സ്വദേശി അഭിജിത്ത് (19) ആണ് നെടുമങ്ങാട് പൊലീസിന്‍റെ പിടിയിലായത്. ആറുമാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. രണ്ട് ദിവസം മുമ്പ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ വീട്ടിൽ തിരികെ എത്തിയ കുട്ടിയെ പൊലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. 

ഇൻസ്റ്റഗ്രാം വഴിയാണ് പ്രതിയെ പരിചയപ്പെട്ടത് എന്നും തന്നെ പ്രതി കാച്ചാണിയിലുള്ള വീട്ടിൽ കൊണ്ട് പോയി പീഡിപ്പിച്ചതായും പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പൊലീസ് കേസെടുത്തത് അറിഞ്ഞ ശേഷം ഒളിവിൽ പോയ പ്രതിയെ നെടുമങ്ങാട് പൊലീസ് കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More : റെയില്‍വേ സ്റ്റേഷനില്‍ വീപ്പയിൽ നിന്ന് ദുർഗന്ധം, തുറന്നപ്പോൾ 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം; അന്വേഷണം

അതേസമയം ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാലുകാരിയായ പെൺകുട്ടിയുമായി ഒളിച്ചോടിയ കെഎസ്ആർടിസി ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. . പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്രവൈസറായ വർക്കല അയിരൂർ സ്വദേശി പ്രകാശനാണ് അറസ്റ്റിലായത്.  55 കാരനായ പ്രകാശൻ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിനാലുകാരിയെ ആണ് നിർബന്ധിച്ച് വിളിച്ചറക്കി കൊണ്ടുപോയത്. ഇയാൾക്കെതിരെ പൊലീസ് പോക്‌സോ ചുമത്തി കേസെടുത്തു. പെൺകുട്ടിയുമായി ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിച്ച പ്രകാശൻ വീട്ടിൽ നിന്നും ഇറങ്ങി വരാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും