വീട്ടിലേക്ക് വിളിച്ച് വരുത്തി, അശ്ലീല ദൃശ്യം കാണിച്ചു; 13 കാരനെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് പിടിയില്‍

Published : Mar 11, 2023, 04:57 PM ISTUpdated : Mar 11, 2023, 07:05 PM IST
 വീട്ടിലേക്ക് വിളിച്ച് വരുത്തി, അശ്ലീല ദൃശ്യം കാണിച്ചു; 13 കാരനെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് പിടിയില്‍

Synopsis

ഡാരിഷിന്റെ വീട്ടിൽ വച്ചാണ് പീഡന ശ്രമം നടന്നത്. മറ്റാരും വീട്ടില്‍  ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ 13 വയസ്സുകാരനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ 13 വയസ്സുകാരനെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചാൾ അറസ്റ്റിൽ. തൊടുപുഴ തെക്കുംഭാഗം സ്വദേശി ഡാരീഷ് പോത്തനാണ് പിടിയിൽ ആയത്.  ഒരുമാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ഡാരിഷിന്റെ വീട്ടിൽ വച്ചാണ് പീഡന ശ്രമം നടന്നത്. മറ്റാരും വീട്ടില്‍  ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ 13 വയസ്സുകാരനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. പിന്നീട് തന്‍റെ മൊബൈല്‍ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചു. ദൃശ്യങ്ങൾ കാണാൻ താല്പര്യമില്ലെന്ന് പറഞ്ഞ കുട്ടി വീട്ടിൽ നിന്നും ഇറങ്ങി ഓടി. എന്നാല്‍ പിന്നാലെ എത്തിയ ഡാരിഷ് കുട്ടി.െകടന്നുപിടിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിക്കുകയായിരുന്നു.

ഓടി രക്ഷപ്പെട്ട കുട്ടി വീട്ടിലെത്തി വിവരം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കൾ തൊടുപുഴ പൊലീസില്‍ പരാതി നൽകുകയായിരുന്നു. പൊലീസ് കേസെടുത്തതോടെ  ഇയാൾ ഒളിവിൽ പോയി. അന്വേഷണം നടക്കുന്നതിനിടെ പലതവണ ഡാരിഷ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. എന്നാല്‍ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ പ്രതി തൊടുപുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

Read More : നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപ്പെട്ടു, പാലക്കാട്ട് പതിനെട്ടുകാരൻ മരിച്ചു, സുഹൃത്തിന് പരിക്ക്

PREV
Read more Articles on
click me!

Recommended Stories

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം