കൊച്ചിയിലെ ലോഡ്ജില്‍ യുവതിയുടെ മരണം; ഒപ്പമുണ്ടായിരുന്ന യവാവിനെ അറസ്റ്റ് ചെയ്തു

By Web TeamFirst Published Aug 14, 2020, 11:48 AM IST
Highlights

ബുധനാഴ്ചയാണ് ചേർത്തല സ്വദേശിയായ യുവതി മരിച്ചത്. ഇരുവരും സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചിരുന്നു.

കൊച്ചി: കൊച്ചിയിൽ ലോഡ്ജിൽ വച്ച്  ചേർത്തല ചേർത്തല സ്വദേശിയായ യുവതി മരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. വൈപ്പിൻ എടവനക്കാട് സ്വദേശി കാവുങ്കൽ ഗോകുലിനെയാണ് അറസ്റ്റു ചെയ്തത്. മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. 

ബുധനാഴ്ചയാണ് ചേർത്തല സ്വദേശിയായ യുവതി മരിച്ചത്. ഇരുവരും സൗത്ത് റെയിൽവേ സ്റ്റേഷനു സമീപത്ത് ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചിരുന്നു. ഇതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ യുവതിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു
 

click me!