വിവാഹ നിശ്ചയ വീട്ടിലെ തര്‍ക്കം; പിന്നാലെ യുവാവിന് കുത്ത്, പ്രതി പിടിയില്‍

Published : Dec 01, 2023, 09:09 PM IST
വിവാഹ നിശ്ചയ വീട്ടിലെ തര്‍ക്കം; പിന്നാലെ യുവാവിന് കുത്ത്, പ്രതി പിടിയില്‍

Synopsis

ശിവപ്രസാദ് ഇതിനു മുന്‍പ് ഫാറൂഖ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 

ഹരിപ്പാട്: യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. കുമാരപുരം കൊച്ചുചിങ്ങം തറയില്‍  ശിവപ്രസാദ് (28)നെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കുമാരപുരം താമല്ലാക്കല്‍ ലക്ഷ്മി വിലാസത്തില്‍ ജയരാജന്‍ (36) ആണ് ഞായറാഴ്ച രാത്രി കുത്തേറ്റത്.

തന്റെ സുഹൃത്തിന്റെ വിവാഹ വാക്ക് ഉറപ്പിക്കല്‍ ചടങ്ങിന് പോയ ശേഷം രാത്രി 10.30ഓടെ സുഹൃത്തിനെ കൊണ്ട് വിടുന്നതിനായി റോഡില്‍ നില്‍ക്കുമ്പോഴാണ് സ്ഥലത്തെത്തിയ ശിവപ്രസാദ് ജയരാജിനെ അടിക്കുകയും തുടര്‍ന്നു കത്തി എടുത്തു കുത്തുകയുമായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ജയരാജനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിവാഹ നിശ്ചയം നടന്ന വീടിനു സമീപത്ത് വച്ച് ശിവപ്രസാദ് മറ്റുള്ളവരുമായി വാക്കു തര്‍ക്കം ഉണ്ടാവുകയും ജയരാജ് അതില്‍ ഇടപെടുകയും ചെയ്തിരുന്നു. ഇതാണ് ജയരാജനെ ആക്രമിക്കാനുള്ള കാരണമെന്ന് പൊലീസ് പറഞ്ഞു. ശിവപ്രസാദ് ഇതിനു മുന്‍പ് ഫാറൂഖ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 

ഹരിപ്പാട് എസ്എച്ച്ഒ വിഎസ് ശ്യംകുമാര്‍, എസ് ഐമാരായ ഷഫീക്, ഷൈജ, സുജിത് എസ്, സിപിഒ സനീഷ് കുമാര്‍, നിഷാദ്, പ്രദീപ്, ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

രേഖാ ചിത്രം കിറുകൃത്യം; വരച്ച ദമ്പതികളെ അഭിനന്ദിച്ച് കേരളം 
 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ