ഒളിക്യാമറയിൽ ശുചിമുറിയിൽ നിന്ന് പെൺകുട്ടികളുടെ നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ചു,പിന്നാലെ വീഡിയോ കാൾ,അറസ്റ്റ്

Published : Feb 01, 2024, 11:12 PM IST
ഒളിക്യാമറയിൽ ശുചിമുറിയിൽ നിന്ന് പെൺകുട്ടികളുടെ നഗ്നചിത്രമെടുത്ത്  പ്രചരിപ്പിച്ചു,പിന്നാലെ വീഡിയോ കാൾ,അറസ്റ്റ്

Synopsis

ഞ്ചിക്കോട് സ്വദേശി ഡി.ആരോഗ്യസ്വാമിയെ (28) ആണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഫോട്ടോയെടുത്തശേഷം പശ്ചാത്തലം മുഴുവന്‍ എഡിറ്റ് ചെയ്ത് മാറ്റിയശേഷം പെണ്‍കുട്ടികള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു.

പാലക്കാട്: ഒളിക്യാമറ ഉപയോഗിച്ച് ശുചിമുറിയിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച യുവാവ് അറസ്‌റ്റിൽ. കഞ്ചിക്കോട് സ്വദേശി ഡി.ആരോഗ്യസ്വാമിയെ (28) ആണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വീടിനു സമീപത്തുള്ള 13 മുതൽ 15 വയസ്സുവരെയുള്ള പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങളും വിഡിയോകളുമാണ് ഇയാള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയത്. സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറിലാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഫോട്ടോയെടുത്തശേഷം പശ്ചാത്തലം മുഴുവന്‍ എഡിറ്റ് ചെയ്ത് മാറ്റിയശേഷം പെണ്‍കുട്ടികള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് വ്യാജ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് രാത്രിയില്‍ പെണ്‍കുട്ടികളെ വീഡിയോ കാള്‍ ചെയ്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ട്രെയിനിന്‍റെ അടിയില്‍പെട്ട് സ്ത്രീയുടെ രണ്ടു കാലുകളും അറ്റു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ