പതിമൂന്ന് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; മലപ്പുറത്ത് യുവാവ് പിടിയില്‍

Published : Jun 20, 2022, 12:57 PM ISTUpdated : Jun 20, 2022, 01:00 PM IST
പതിമൂന്ന് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; മലപ്പുറത്ത് യുവാവ് പിടിയില്‍

Synopsis

പ്രതി കുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കിയതായും പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

മലപ്പുറം: പതിമൂന്ന് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് പിടിയില്‍. അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കണ്ണൂര്‍ പാട്യം ചാമവളയില്‍ വീട്ടില്‍ സി. മഹ്‌റൂഫിനെയാണ് (42) അരീക്കോട് എസ്. എച്ച്. ഒ സി. വി. ലൈജുമോന്‍ അറസ്റ്റ് ചെയ്തത്. കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്. 

വിവരമറിഞ്ഞ് കുട്ടിയുടെ കുടുംബം കഴിഞ്ഞ ദിവസം  അരീക്കോട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വടകരയിലെ ജോലി സ്ഥലത്തുനിന്ന് പിടിയിലായത്. പ്രതി കുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കിയതായും പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ പോക്‌സോ (Pocso case), പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി.മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More : വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി ; പഞ്ചായത്ത് മെമ്പർ അറസ്റ്റിൽ

കഴിഞ്ഞ ദിവസം കൊല്ലത്തും ഒരാളെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക ചൂഷണം ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പതിനഞ്ച് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ സ്റ്റേഷനറി കടയുടമയാണ് പിടിയിലായത്. കൊല്ലം പരവൂർ സ്വദേശിയായ സ്വാമി എന്ന് വിളിക്കുന്ന സുരേന്ദ്ര കുറുപ്പിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇക്കഴിഞ്ഞ പതിമൂന്നിനാണ് സാധനം വാങ്ങാനെത്തിയ അയൽവാസിയായ വിദ്യാർഥിയെ സുരേന്ദ്ര കുറുപ്പ് ലൈംഗീകമായി ആദ്യം പീഡിപ്പിച്ചത്. സുഖമില്ലാതെ കിടക്കുന്ന മുത്തശ്ശനെ കാണാൻ പരവൂരിലെത്തിയതാണ് കുട്ടി. പിന്നീട് വീട്ടിൽ മുതിർന്നവരാരും ഇല്ലാത്ത തക്കം നോക്കി എത്തിയ സുരേന്ദ്രൻ കുട്ടിയെ വീണ്ടും പീഡിപ്പിച്ചു. സംഭവത്തിന് ശേഷം വിഷാദാവസ്ഥയിലായ വിദ്യാര്‍ഥിയെ കണ്ട് ബന്ധുക്കൾ കാര്യം തിരക്കി. തുടര്‍ന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് സുരേന്ദ്ര കുറുപ്പിനെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രാത്രിയിൽ മാത്രം വീട്ടിൽ വന്നുപോവും', തമിഴ്നാട്ടിലേക്ക് കടക്കും മുൻപ് ശ്രീകാന്തിനെ വളഞ്ഞ് പൊലീസ്, കുടുങ്ങിയത് തലസ്ഥാനത്തെ പ്രധാന മോഷ്ടാവ്
'2 മണിക്കൂർ, 30 ലക്ഷത്തിന്റെ ചായ', ബെംഗളൂരുവിൽ ടെക്കി ദമ്പതികളുടെ ഫ്ലാറ്റിൽ വൻ മോഷണം