കൈവശം 50 ഗ്രാം, വീട്ടില്‍ എട്ടു കിലോ; കൊല്ലത്തെ കഞ്ചാവ് കച്ചവടക്കാരനെ പിടികൂടിയത് ഇങ്ങനെ

Published : Oct 05, 2023, 10:03 AM IST
കൈവശം 50 ഗ്രാം, വീട്ടില്‍ എട്ടു കിലോ; കൊല്ലത്തെ കഞ്ചാവ് കച്ചവടക്കാരനെ പിടികൂടിയത് ഇങ്ങനെ

Synopsis

കഞ്ചാവ് വില്‍പ്പന നടത്തിയ വകയിലുള്ള 14,390 രൂപയും ഇയാളില്‍ നിന്ന് കണ്ടെടുത്തു.

കൊല്ലം: കൊല്ലം അയത്തില്‍ - മേവറം ബൈപാസ് റോഡില്‍ 50 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കൊറ്റംങ്കര സ്വദേശി സനല്‍ കുമാറിനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ നിന്ന് 8.08 കിലോഗ്രാം കഞ്ചാവ് കൂടി കണ്ടെടുത്തെന്ന് എക്‌സൈസ് അറിയിച്ചു. കഞ്ചാവ് വില്‍പ്പന നടത്തിയ വകയിൽ 14390 രൂപയും ഇയാളില്‍ നിന്ന് കണ്ടെടുത്തു. കൊല്ലം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി രാജുവും സംഘവും ചേര്‍ന്നാണ് സനല്‍കുമാറിനെ പിടികൂടിയത്. വിനോദ് ശിവറാം, സുരേഷ് കുമാര്‍, വിഷ്ണു രാജ്, പി ശ്രീകുമാര്‍, ബിനു ലാല്‍, ട്രീസ ഷൈനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

തിരുവനന്തപുരം നാവായിക്കുളം ഭാഗത്ത് ബൈക്കില്‍ കടത്തി കൊണ്ടു വന്ന കഞ്ചാവും പിടികൂടിയതായി എക്‌സൈസ് അറിയിച്ചു. ചിറയിന്‍കീഴ് വെള്ളല്ലൂര്‍ സ്വദേശി ടിപ്പര്‍ ഉണ്ണി എന്ന ഉണ്ണി, ഇടവ സ്വദേശി മണികണ്ഠന്‍ എന്ന വിമല്‍ എന്നിവരാണ് ഒന്നര കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. വര്‍ക്കല എക്‌സൈസ് ഇന്‍സ്‌പെക്ടറും പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ്, സെബാസ്റ്റ്യന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രിന്‍സ്, രാഹുല്‍, ദിനു പി ദേവ്, ഷംനാദ്, സീന എന്നിവര്‍ അടങ്ങിയ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 


കാറില്‍ എംഡിഎംഎയുമായി യാത്ര; യുവാവ് പിടിയില്‍

സുല്‍ത്താന്‍ബത്തേരി: മാരക മയക്കുമരുന്നായ എംഡിഎംഎ കൈവശം വച്ച കുറ്റത്തിന് കാര്‍ യാത്രക്കാരന്‍ റിമാന്റില്‍. കോഴിക്കോട് താമരശേരി രാരൊത്ത് പരപ്പന്‍പോയില്‍ ഒറ്റക്കണ്ടത്തില്‍ വീട്ടില്‍ റഫീഖ് (46) ആണ് നൂല്‍പ്പുഴ ഓടപ്പള്ളം ഭാഗത്ത് നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇയാളില്‍ നിന്നും നാല് ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്. റഫീഖ് സഞ്ചരിച്ച കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ല സ്പെഷ്യല്‍ സ്‌കാഡിലെ ഇന്‍സ്പെക്ടര്‍ പി.ബി. ബില്‍ജിത്ത്, പ്രിവന്റീവ് ഓഫീസര്‍ എം.ബി. ഹരിദാസന്‍, സിവില്‍ എക്സൈസ്  ഓഫീസര്‍മാരായ സി. അന്‍വര്‍, കെ.ആര്‍. ധന്വന്ത് വി.ബി. നിഷാദ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

'സുപ്രീം കോടതിയിൽ നിന്ന് അനുകൂലമായ ഉത്തരവ് ലഭിക്കുമെന്നാണ് പ്രതീക്ഷ'; മുഹമ്മദ് ഫൈസൽ 
 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ