കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്; മലപ്പുറം സ്വദേശി പിടിയില്‍

By Web TeamFirst Published Nov 6, 2020, 9:18 AM IST
Highlights

ഷാർജയിൽ നിന്നെത്തിയ ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി.  832 ഗ്രാം സ്വർണവുമായെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്.  മലപ്പുറം എടക്കര സ്വദേശി റിയാസ് ഖാനാണ് സ്വര്‍ണ്ണം കടത്തിയത്. 

ഷാർജയിൽ നിന്നെത്തിയ ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു റിയാസ് ഖാൻ. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.
 

click me!