മലപ്പുറത്ത് എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

By Web TeamFirst Published Jul 29, 2022, 9:31 PM IST
Highlights

പഞ്ചായത്ത് വലിയകുളത്തിന് സമീപം വെച്ചാണ് നിരോധിത മയക്കുമരുന്നായ മൂന്ന് ഗ്രാം എംഡിഎംഎയുമായി അഭിരാജ് പിടിയിലായത്. 

മലപ്പുറം:  മാരക മയക്കുമരുന്നായ എംഡിഎം എയുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. പുളിക്കലൊടി പുക്കാട്ടിരി അഭിരാജി(24)നെയാണ് കാളികാവ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷിജുമോനും സംഘവും പിടികൂടിയത്. മമ്പാട് പുളിക്കലൊടിയിലുള്ള പഞ്ചായത്ത് വലിയകുളത്തിന് സമീപം വെച്ചാണ് നിരോധിത മയക്കുമരുന്നായ മൂന്ന് ഗ്രാം എം ഡി എം എയുമായി അഭിരാജ് പിടിയിലായത്. 

പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.   പ്രിവന്റീവ് ഓഫീസര്‍ പി അശോക്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി ലിജിന്‍, കെ ആബിദ്, എം സുനില്‍കുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എ കെ നിമിഷ, ഡ്രൈവര്‍ സവാദ് നാലകത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Read More : പിക്കപ്പ് വാനില്‍ ഒളിച്ചു കടത്തിയ 13 കിലോ കഞ്ചാവ് പിടികൂടി; 'മൊട്ട സുനി'യും കൂട്ടാളിയും അറസ്റ്റില്‍

വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന യുവാക്കള്‍ പിടിയില്‍

ഇടുക്കി: അടിമാലിയില്‍ കഞ്ചാവുമായി മൂന്നാര്‍ സ്വദേശികളായ രണ്ട് യുവാക്കളെ പിടികൂടി.  മൂന്നാര്‍ സെവന്‍മല എസ്റ്റേറ്റ് ന്യൂ മൂന്നാര്‍ ഡി വിഷന്‍ സ്വദേശി സേതുരാജ് മാട്ടുപ്പെട്ടി എസ്റ്റേറ്റ് ഗ്രഹാംസ് ലാന്റ് ന്യൂ ഡിവിഷന്‍ സ്വദേശി സദ്ദാം ഹുസൈന്‍ എന്നിവരെയാണ് രണ്ട് കിലോ കഞ്ചാവുമായി  അമ്പഴച്ചാലില്‍ നിന്നും അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. മൂന്നാറിലെ വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തിയ സംഘമാണ് പിടിയിലായത്. 

അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ഇ ഷൈബുവിന്  ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അടിമാലി അമ്പഴച്ചാലില്‍ നടത്തിയ പരിശോധനയിലാണ് 2.072 കിലോഗ്രാം കഞ്ചാവുമായി  യുവാക്കളെ പിടികൂടിയത്.  കഞ്ചാവ് കടത്തുന്നതിന് പ്രതികള്‍ ഉപയോഗിച്ച ബജാജ്  ബൈക്കും പൊലീസ്  കസ്റ്റഡിയിലെടുത്തു. 

മൂന്നാറിലെ വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നുവെന്ന് പിടിയിലായ സദ്ദാം ഹുസൈനും സേതുരാജും പൊലീസിന് മൊഴി നല്‍കി.  പ്രിവന്റീവ് ഓഫീസര്‍മാരായ അനില്‍ എം സി, അസ്സിസ് കെ എസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ ദിലീപ് കെ.എന്‍, സുധീര്‍ വി ആര്‍,  സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ  സിജുമോന്‍ കെ എന്‍, അനൂപ് തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ അടിമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

tags
click me!