
വളയം: കോഴിക്കോട് വളയത്ത് ക്ഷേത്രോത്സവത്തിനിടെ യുവാവിന് വെട്ടേറ്റു. ഇന്നലെ അർധരാത്രിയോടെ വളയം പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. വളയം യുകെ മുക്ക് സ്വദേശിയായ പ്രശാന്താണ് ആക്രമിക്കപ്പെട്ടത്. പ്രശാന്തിന്‍റെ കഴുത്തിനും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഥലത്ത് സംഘർഷ സാഹചര്യമുണ്ടായിരുന്നില്ലെന്ന് വളയം പൊലീസ് വ്യക്തമാക്കി. ആൾക്കൂട്ടത്തിൽ നിന്നൊരാൾ ഓടിയെത്തി പ്രശാന്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഓടിമറയുകയായിരുന്നു. പൊലീസെത്തിയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. പ്രശാന്തിന്‍റെ കഴുത്തിലും തലയിലും തുന്നലുകളുണ്ട്.
പ്രശാന്തിനെതിരെ നടന്നത് വ്യക്തിവൈരാഗ്യത്തെ തുടർന്നുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമെന്നാണ് സുഹൃത്തുക്കളുടെ ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വളയം സ്വദേശി തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
Read More : ഒറ്റ ദിവസം 5893 കോണ്ടം ഓർഡർ, കൂടുതൽ വിൽപ്പന നടന്ന മാസം, കൂടെ വാങ്ങിയത് സവാള!; കണക്കുമായി ഇൻസ്റ്റമാർട്ട്...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam