കൊവിഡ് സെന്ററിൽ യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമം; യുവാവ് പൊലീസ് പിടിയിൽ

Published : Sep 24, 2020, 05:53 PM IST
കൊവിഡ് സെന്ററിൽ യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമം; യുവാവ് പൊലീസ് പിടിയിൽ

Synopsis

ഇയാളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. വീട്ടിലേക്ക് പോകാൻ തയ്യാറാവുന്നതിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്

തിരുവനന്തപുരം: കൊവിഡ് സെന്ററിൽ യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി ഷാലു(26)വാണ് പൊലീസിന്റെ പിടിയിലായത്. പാറശ്ശാല ശ്രീകൃഷ്ണ ഫാർമസി സെന്ററിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് സംഭവം.

കുളിമുറിയിലാണ് മൊബൈൽ ക്യാമറ ഒളിപ്പിച്ച് വച്ചിരുന്നത്. കുളിക്കുന്നതിനിടെ ക്യാമറ കണ്ട യുവതി ഇക്കാര്യം അധികൃതരെ അറിയിച്ചു. പിന്നീട് പാറശാല പൊലീസ് സ്ഥലത്തെത്തി ഷാലുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. വീട്ടിലേക്ക് പോകാൻ തയ്യാറാവുന്നതിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ പാറശാല പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അര്‍ദ്ധരാത്രി മദ്യലഹരിയിൽ യുവതികൾ, നടുറോഡിൽ പരാക്രമം; ടാക്സി ഡ്രൈവറെ ചെയിൻ കൊണ്ട് മർദ്ദിച്ചു
മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ പുരുഷനെ, 2015ൽ മറ്റൊരു ലിവ് ഇൻ പങ്കാളിയുടെ മരണം, ​പെൺകുട്ടികൾക്കിഷ്ടം അച്ഛനോട്