മുടിയും താടിയും വെളുപ്പിച്ച് വീല്‍ ചെയറിലെത്തിയ വൃദ്ധനെ തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥര്‍ ഞെട്ടി

Published : Sep 10, 2019, 08:53 AM IST
മുടിയും താടിയും വെളുപ്പിച്ച് വീല്‍ ചെയറിലെത്തിയ വൃദ്ധനെ തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥര്‍ ഞെട്ടി

Synopsis

വില്‍ചെയറിലാണ് ജയേഷ് വിമാനത്താവളത്തിലെത്തിയത്. മുഖത്ത് നോക്കാന്‍ മടി കാണിച്ച ഇയാളെ വിശദമായ പരിശോധനയ്ക്ക് ഇടയിലാണ് ഉദ്യോഗസ്ഥര്‍ പിടികൂടുന്നത്.

ദില്ലി: മുടിയും താടിയും ഡൈ ചെയ്ത് വെളുപ്പിച്ച് വയസ്സനായി വിമാനത്താവളത്തിലെത്തിയ മുപ്പത്തിരണ്ടുകാരന്‍ പിടിയില്‍. വ്യാജ പാസ്പോര്‍ട്ടും രേഖകളുമായി ദില്ലി വിമാനത്താവളത്തിലെത്തിയ യുവാവിനെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. ജയേഷ് പട്ടേല്‍ എന്ന അഹമ്മദാബാദ് സ്വദേശിയാണ് പിടിയിലായത്.

അമ്രിക് സിങ് എന്ന പേരിലാണ് എണ്‍പത്തൊന്‍പതുകാരന്‍റെ പാസ്പോര്‍ട്ടുമായാണ് ഇയാള്‍ എത്തിയത്. വില്‍ചെയറിലാണ് ജയേഷ് വിമാനത്താവളത്തിലെത്തിയത്. മുഖത്ത് നോക്കാന്‍ മടി കാണിച്ച ഇയാളെ വിശദമായ പരിശോധനയ്ക്ക് ഇടയിലാണ് ഉദ്യോഗസ്ഥര്‍ പിടികൂടുന്നത്.മുടിയും താടിയും നരച്ച് വീല്‍ചെയറില്‍ എത്തിയ ഇയാളുടെ ത്വക്കില്‍ പ്രായത്തിന്‍റേതായ മാറ്റങ്ങള്‍ ഒന്നും കാണാതിരുന്നതാണ് സംശയത്തിന് കാരണമായതെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ന്യൂയോര്‍ക്കിലേക്കുള്ള വിമാനത്തില്‍ കയറാനായിരുന്നു ഇയാള്‍ എത്തിയത്. ആള്‍മാറാട്ടത്തിന് ഇയാള്‍ക്കെതിരെ കേസ് എടുത്തു. ഇയാളെ പൊലീസിന് കൈമാറി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആദ്യം മൂർഖൻ പാമ്പ്, വിജയിക്കാതെ വന്നപ്പോൾ മറ്റൊരു വിഷപാമ്പിനെയെത്തിച്ചു, അച്ഛനെ മക്കൾ കൊലപ്പെടുത്തിയതിങ്ങനെ, 6 പേർ അറസ്റ്റിൽ
കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ