
കൊച്ചി: കൊച്ചി പാലച്ചുവടിൽ റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിൻ ടി വർഗ്ഗീസ് ആണ് മരിച്ചത്. പുലർച്ചെ നാലരയോടെ പാലച്ചുവട് ജംഗ്ഷനിൽവെച്ച് സമീപ വാസികളാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്.
പരിശോധനയിൽ ജിബിന്‍റെ തലയിൽ മുറിവ് കണ്ടെത്തിയെന്നും കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നും തൃക്കാക്കര പൊലീസ് പറഞ്ഞു.രാത്രി ഒരുമണിയോടെ ഒരു ഫോൺ കോൾ വരികയും തുടർന്ന് വീട്ടിൽ നിന്ന് സ്കൂട്ടറുമായി ജിബിൻ പുറത്തേക്ക് പോകുകയുമായിരുന്നെന്ന് കുടുംബം പൊലീസിന് മൊഴി നൽകി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam