വാട്ട്സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി തര്‍ക്കം, മദ്യപാനം; അനന്തിരവന്‍ അമ്മാവനെ കൊലപ്പെടുത്തി

Published : Dec 02, 2020, 12:06 AM IST
വാട്ട്സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി തര്‍ക്കം, മദ്യപാനം; അനന്തിരവന്‍ അമ്മാവനെ കൊലപ്പെടുത്തി

Synopsis

മദ്യ ലഹരിയില്‍ ശിവകുമാറിന്‍റെ വീട്ടുമുറ്റത്ത് വച്ച് ഇരുവരും തമ്മില്‍ വീണ്ടും വാക്കേറ്റവും ഉന്തും തളളുമുണ്ടായി. പിടിച്ചു മാറ്റാന്‍ ചെന്ന മറ്റ് കുടുംബാംഗങ്ങള്‍ക്കും മര്‍ദ്ദനമേറ്റു. 

കൊട്ടാരക്കര: കൊല്ലത്ത് മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ അമ്മാവനെ അനന്തിരവന്‍ കൊന്നു. കൊട്ടാരക്കര ഇലയം സ്വദേശി ശിവകുമാറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സഹോദരീ പുത്രന്‍ നിധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതിനെ ചൊല്ലി ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം വീണ്ടും വാക്കേറ്റമുണ്ടായതെന്നാണ് സംശയം.

ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു കൊലപാതകത്തിലേക്ക് നയിച്ച സംഘര്‍ഷത്തിന്‍റെ തുടക്കം. ലോറി ഡ്രൈവര്‍മാരായി ജോലി നോക്കിയിരുന്ന ശിവകുമാറും നിധീഷും ഇന്നലെ അമിതമായി മദ്യപിച്ചിരുന്നു. മദ്യ ലഹരിയില്‍ ശിവകുമാറിന്‍റെ വീട്ടുമുറ്റത്ത് വച്ച് ഇരുവരും തമ്മില്‍ വീണ്ടും വാക്കേറ്റവും ഉന്തും തളളുമുണ്ടായി. 

പിടിച്ചു മാറ്റാന്‍ ചെന്ന മറ്റ് കുടുംബാംഗങ്ങള്‍ക്കും മര്‍ദ്ദനമേറ്റു. വഴക്കിനിടെ നിധീഷ്  ശിവകുമാറിനെ മര്‍ദ്ദിച്ചു. അടിയേറ്റു വീണ ശിവകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിനു പിന്നാലെ തന്നെ പൊലീസ് നിധീഷിനെ അറസ്റ്റ് ചെയ്തു. എഴുകോണ്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു
വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ