ജോലി കിട്ടിയിട്ട് മതി വിവാഹമെന്ന് പറഞ്ഞു; അമ്മയെ മകൻ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു കൊലപ്പെടുത്തി

Published : Nov 10, 2022, 11:11 AM IST
ജോലി കിട്ടിയിട്ട് മതി വിവാഹമെന്ന് പറഞ്ഞു; അമ്മയെ മകൻ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു കൊലപ്പെടുത്തി

Synopsis

അപകടമരണമാണെന്നായിരുന്നു ആദ്യം കരുതിയത്. ടെറസിൽ നിന്ന് വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചെന്നാണ് കുടുംബം വിശ്വസിച്ചത്.

ഭോപ്പാൽ: ജോലി കിട്ടാതെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് 67 കാരിയായ അമ്മയെ 32കാരൻ ക്രിക്കറ്റ് ബാറ്റ് കൊണ്ടു അടിച്ചു കൊലപ്പെടുത്തിയതായി പരാതി.  ഭോപ്പാലിലെ കോഹെഫിസ പ്രദേശത്താണ് സംഭവം. അസ്മ ഫാറൂഖ് ആണ് കൊല്ലപ്പെട്ടത്. ഇവർ മകനായ അത്ഹുള്ളയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. പ്രതി ബികോം ബിരുദധാരിയായ ഫർഹാൻ (32) ആണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌ഐ പ്രദീപ് ഗുർജാർ പറഞ്ഞു. ചൊവ്വാഴ്ച അത്ഹുള്ള തന്റെ മാതാവിനെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അപകടമരണമാണെന്നായിരുന്നു ആദ്യം കരുതിയത്. ടെറസിൽ നിന്ന് വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചെന്നാണ് കുടുംബം വിശ്വസിച്ചത്. അങ്ങനെയായിരുന്നു ഫർഹാൻ എല്ലാവരോടും പറഞ്ഞത്. എന്നാൽ, ബുധനാഴ്ച ഫർഹാൻ രക്തക്കറകളുള്ള ക്രിക്കറ്റ് ബാറ്റ് ഒളിപ്പിച്ച് വെക്കുന്ന അത്ഹുള്ള കണ്ടു. അത്ഹുള്ള ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വിവാഹത്തിന് എതിർത്ത മാതാവിനെ താൻ കൊലപ്പെടുത്തിയതയാണെന്നും പൊലീസിനെ അറിയിച്ചാൽ സഹോദരനെയും കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. എന്നാൽ അത്ഹുള്ള പൊലീസിനെ വിവരമറിയിച്ചു. പൊലീസുകാർ എത്തി സാഹസികമായാണ് ഫർഹാനെ പിടികൂടി അറസ്റ്റ് ചെയ്തത്. 
 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം