ലഹരി മരുന്ന് കേസിൽ പ്രതിയാക്കിതിന് പ്രതികാരം; പൊലീസ് ഔട്ട്പോസ്റ്റിന് തീയിട്ട് യുവാവ്

Published : May 04, 2022, 07:55 PM IST
ലഹരി മരുന്ന് കേസിൽ പ്രതിയാക്കിതിന് പ്രതികാരം; പൊലീസ് ഔട്ട്പോസ്റ്റിന് തീയിട്ട് യുവാവ്

Synopsis

കത്തിക്കാനുള്ള പെട്രോൾ ഔട്ട് പോസ്റ്റിന് മുന്നിൽ നി‍ർത്തിയിട്ട പൊലീസ് ബൈക്കിൽ നിന്ന് തന്നെ ഉറ്റിയെടുക്കുകയായിരുന്നു.

മുംബൈ: പൊലീസിനോടുള്ള പ്രതികാരം തീർക്കാർ പൊലീസ് ഔട്ട് പോസ്റ്റിന് തന്നെ തീയിട്ട് ഒരു പ്രതി. മുംബൈയിലെ മീരാ റോഡിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെയാണ് ശക്തിപാർക്കിലുള്ള പൊലീസ് ഔട്ട് പോസ്റ്റിന്  പ്രതിയായ മുപ്പതുകാരൻ തീയിട്ടത്. കത്തിക്കാനുള്ള പെട്രോൾ ഔട്ട് പോസ്റ്റിന് മുന്നിൽ നി‍ർത്തിയിട്ട പൊലീസ് ബൈക്കിൽ നിന്ന് തന്നെ ഉറ്റിയെടുക്കുകയായിരുന്നു. സംഭവം കണ്ട് കൊണ്ടിരുന്നവർ തന്നെയാണ് പ്രതിയെ പിടികൂടിയത്. 

ഫയർഫോഴ്സിനെ വിളിച്ച് വരുത്തിയെങ്കിലും അതിനു മുന്നേ പ്രദേശവാസികൾ തന്നെ തീയണച്ചു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സണ്ണി സദാനന്ദ് കദം എന്നാണ് പ്രതിയുടെ പേര്. ഭയന്തർ ഈസ്റ്റിൽ സകുടുംബമാണ് താമസം. ചോദ്യം ചെയ്യലിനിടെയാണ് തന്‍റെ പ്രതികാര കഥ പ്രതി പൊലീസിനോട് പറയുന്നത്. ലഹരി മരുന്ന് ഉപയോഗിച്ചതിന് കഴിഞ്ഞ ഏപ്രിൽ 19ന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 

തനിക്കെതിരായ പൊലീസ് കേസ്  മാനഹാനിയുണ്ടാക്കിയെന്നും ഇതൊരു കള്ളക്കേസാണെന്നുമാണ് യുവാവ് പറയുന്നത്.  ഈ അപമാനഭാരം സഹിക്കവയ്യാതായപ്പോഴാണ് പൊലീസിനെതിരെ പ്രതികാരത്തിനിറങ്ങിയതെന്ന് പ്രതി പറയുന്നു. എന്തായാലും പൊതുമുതൽ നശിപ്പിക്കാൻ ശ്രമിച്ചതടക്കം വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരു കേസിലെ മാനഹാനി തീര്‍ക്കാന്‍ പ്രതികാരത്തിനിറങ്ങിയ 30 കാരന്‍ ഇപ്പോള്‍ പല കേസുകളില്‍ പ്രതിയായ അവസ്ഥയാണ്.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ