കോഴിക്കോട് വിവാഹത്തിൽ നിന്ന് 17 കാരിയും കുടുംബവും പിന്മാറി; യുവാവ് പെൺകുട്ടിയെ കുത്തി

Published : Sep 26, 2023, 10:28 PM IST
കോഴിക്കോട് വിവാഹത്തിൽ നിന്ന്  17 കാരിയും കുടുംബവും പിന്മാറി; യുവാവ് പെൺകുട്ടിയെ കുത്തി

Synopsis

ബൈക്കിലെത്തിയ അർഷാദ് കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ കല്ലാച്ചി മർക്കറ്റ് റോഡിൽ തടഞ്ഞു വെക്കുകയായിരുന്നു

കോഴിക്കോട്: വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ പകയിൽ കോഴിക്കോട് 17 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് കല്ലാച്ചിയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയെയാണ് വാണിമേൽ നിടുംപറമ്പ് സ്വദേശിയായ അർഷാദ് കുത്തിപ്പരിക്കേൽപ്പിച്ചത്. യുവതിയുടെ ചുമലിൽ രണ്ട് കുത്തുകളേറ്റു. 

കല്ലാച്ചി തെരുവൻപറമ്പ് സ്വദേശിയായ 17കാരിക്ക് നേരെയാണ് പട്ടാപ്പകൽ ആക്രമം നടന്നത്. ഖത്തറിൽ ജോലിചെയ്യുന്ന അർഷാദ് 6 മാസം മുൻപാണ് നാട്ടിലെത്തിയത്. പെണ്‍കുട്ടിയുമായി അർഷാദിന് വിവാഹ ബന്ധം ആലോചിച്ചിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ കുടുംബം ബന്ധത്തിൽ നിന്ന് പിൻമാറി. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. 

ബൈക്കിലെത്തിയ അർഷാദ് കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ കല്ലാച്ചി മർക്കറ്റ് റോഡിൽ തടഞ്ഞു വെക്കുകയായിരുന്നു. പിന്നീട് മർദ്ദിക്കുകയും കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും വ്യാപാരികളുമാണ് യുവാവിനെ കീഴ്പ്പെടുത്തി പോലീസിലേൽപ്പിച്ചത്. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തു.

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ്

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ