കൂലിപ്പണി ചെയ്തും വായ്പയെടുത്തും സ്വന്തമാക്കിയ ബൈക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ വാങ്ങിയ യുവാവ് സുഹൃത്തിനോട് ചെയ്തത്...

By Web TeamFirst Published Jan 4, 2020, 12:47 PM IST
Highlights

രജിസ്ട്രേഷന്‍ പോലും പൂര്‍ത്തിയാവാത്ത ബൈക്ക് സുഹൃത്ത് ഒന്ന് ഓടിച്ച് നോക്കാന്‍ ചോദിച്ചു. പറ്റില്ലെന്ന് പറയാന്‍ തോന്നാതിരുന്ന യുവാവ് ബൈക്ക് കൊടുത്തു.കയ്യില്‍ കിട്ടിയ പുത്തന്‍ ബൈക്കുമായി സുഹൃത്ത് പറന്നു.  

പാലക്കാട്: കൂലിപ്പണിയെടുത്തും പട്ടിണി കിടന്നും വായ്പയെടുത്തും വാങ്ങിയ ഇരുചക്രവാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ സുഹൃത്തിന് നല്‍കിയ യുവാവിന് കിട്ടിയത് മുട്ടന്‍ പണി. രജിസ്ട്രേഷന്‍ പോലും പൂര്‍ത്തിയാവാത്ത ബൈക്ക് സുഹൃത്ത് ഒന്ന് ഓടിച്ച് നോക്കാന്‍ ചോദിച്ചു. പറ്റില്ലെന്ന് പറയാന്‍ തോന്നാതിരുന്ന യുവാവ് ബൈക്ക് കൊടുത്തു.കയ്യില്‍ കിട്ടിയ പുത്തന്‍ ബൈക്കുമായി സുഹൃത്ത് പറന്നു. 

ഏറെ വൈകിയിട്ടും തിരിച്ച് കിട്ടാതെ വന്നതോടെ യുവാവ് വിളിച്ചു. ട്രിപ്പിന് പോകുന്നു വന്നിട്ട് തരാമെന്നായിരുന്നു മറുപടി. അപ്പോഴും കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവിന് ആശങ്കയൊന്നും തോന്നിയില്ല. എന്നാല്‍ ട്രിപ്പിന് പോയ സുഹൃത്ത് മറ്റൊരു സുഹൃത്തിനൊപ്പം കഞ്ചാവുമായി വരുന്ന വഴി ഗോവിന്ദാപുരത്ത് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. 

പൊള്ളാച്ചിയിലേക്ക് ട്രിപ്പിന് പോയി വരുമ്പോള്‍ സുഹൃത്തിന്‍റെ സുഹൃത്തിന്‍റെ ആശയമായിരുന്നു കഞ്ചാവ് കടത്തല്‍. രണ്ട് പേരെയും അറസ്റ്റ് ചെയ്ത പൊലീസ് ഒരുലക്ഷത്തിലേറെ രൂപ വിലയുള്ള  ഫോര്‍ രജിസ്ട്രേഷന്‍ സ്റ്റിക്കര്‍ പതിപ്പിച്ച ബൈക്ക് തൊണ്ടിമുതലായി എടുത്തു. ഏറെകാലം ടൗൺ സ്റ്റാൻഡിനു സമീപത്തെ എക്സൈസ് ഓഫിസിനു സമീപം പൊടിപിടിച്ച് കിടന്ന ബൈക്ക് അടുത്ത കാലത്താണ് മേനോൻപാറയിലെ ഗോഡൗണിലേക്കു മാറ്റിയത്. കേസ് പൂർത്തീകരിച്ചാലും ഉടമയ്ക്കു ബൈക്ക് കിട്ടുമോയെന്ന കാര്യം ഇനിയും അവ്യക്തമാണ്.

click me!