ക്ഷേത്രത്തിൽ ഉത്സവത്തിനിടെ വാക്കുതർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; രണ്ടാം പ്രതി അറസ്റ്റില്‍

Published : Feb 27, 2023, 04:32 AM ISTUpdated : Feb 27, 2023, 04:33 AM IST
 ക്ഷേത്രത്തിൽ ഉത്സവത്തിനിടെ വാക്കുതർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; രണ്ടാം പ്രതി അറസ്റ്റില്‍

Synopsis

കളർകോട് പരബ്രഹ്മം വീട്ടിൽ അഭിജിത്തി(21) നെയാണ് പുന്നപ്ര സി.ഐ: ലൈസാദ് മുഹമ്മദിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാം പ്രതിയായ  ആലപ്പുഴ പാലസ് വാർഡ് മുക്കവലക്കൽ നെടുചിറയിൽ ശ്രീജിത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

അമ്പലപ്പുഴ : ഉത്സവത്തിനിടെ ക്ഷേത്ര മൈതാനിയിലുണ്ടായ വാക്കുതർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടാം പ്രതി അറസ്റ്റില്‍. കളർകോട് പരബ്രഹ്മം വീട്ടിൽ അഭിജിത്തി(21) നെയാണ് പുന്നപ്ര സി.ഐ: ലൈസാദ് മുഹമ്മദിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാം പ്രതിയായ  ആലപ്പുഴ പാലസ് വാർഡ് മുക്കവലക്കൽ നെടുചിറയിൽ ശ്രീജിത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
  
പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ തട്ടാന്തറ വീട്ടിൽ സലിം കുമാറിന്റെ മകൻ അതുൽ ( 26) ആണ് മരിച്ചത്. പറവൂർ ഭഗവതിക്കൽ ക്ഷേത്ര  ഉത്സവത്തിനിടെ വെള്ളിയാഴ്ച രാത്രി 11മണിയോടെയായിരുന്നു സംഭവം. ഉത്സവത്തോടനുബന്ധിച്ചു നാടൻ പാട്ട് അരങ്ങേറിയിരുന്നു. ഇതിനിടെ ശ്രീജിത്തിന്‍റെ സുഹൃത്തുക്കളും അതുലുമായി വാക്കേറ്റവും ഉന്തുതള്ളും നടന്നു. വിവരമറിഞ്ഞ് ക്ഷേത്രപരിസരത്തുണ്ടായിരുന്ന ശ്രീജിത് കൈയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് അതുലിനെ കുത്തുകയായിരുന്നു. വിവരമറിഞ്ഞു പൊലിസ് എത്തിയപ്പോൾ ശ്രീജിത് ഓടി രക്ഷപെട്ടു. ഗുരുതരപരിക്കേറ്റ അതുലിനെ പൊലീസ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.  ഒളിവില്‍ പോയ ഒന്നാം പ്രതിയെ ആലപ്പുഴ കോടതി പരിസരത്തുനിന്നുമാണ് പുന്നപ്ര പൊലീസ് പിടികൂടിയത്.

Read Also: ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പിടികൂടാനാകാതെ പൊലീസ്

PREV
click me!

Recommended Stories

വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'
കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്