
തിരുവനന്തപുരം: വൃദ്ധയെ ആക്രമിച്ചു മാല കവരാൻ ശ്രമിച്ച കേസിലെ പ്രതിയെ അയിരൂർ പൊലീസ് പിടികൂടി. ചെമ്മരുതി സ്വദേശി ശരത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 16 ന് വൈകുന്നേരം 6.30 ഓടെ വർക്കല ശ്രീനിവാസപുരം കൃഷ്ണ നിവാസിൽ തൊണ്ണൂറ്റിനാല് കാരിയായ ദേവകിയെ ആക്രമിച്ചു മാല കവരാൻ ശ്രമിച്ചത്. വീടിന്റെ ഹാളിൽ ടി വി കണ്ടിരുന്ന ദേവകിയുടെ കഴുത്തിൽ പ്രതി ശക്തിയായി അമർത്തി പിടിക്കുകയും മാല പൊട്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ദേവകി ബഹളം വച്ചതിനെ തുടർന്ന് മകനായ കൃഷ്ണൻ ഓടി എടുത്തുകയും തടയാൻ ശ്രമിച്ച കൃഷ്ണനെ തള്ളിമാറ്റി പ്രതി ഓടി രക്ഷപ്പെടുകയുമായിരുന്നു.
തുടർന്ന് നാട്ടുകാർ ഓടി കൂടിയെങ്കിലും പ്രതിയെ പിടിക്കാനായിരുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് യുവാവ് ആദ്യം ദേവകിയമ്മയുടെ മാല കവരാൻ ശ്രമിച്ചത്. രാത്രി ഒമ്പതരയോട് കൂടി ഇതേ യുവാവ് വീട്ടിലെത്തുകയും ദേവകിയമ്മയുടെ വാ പൊത്തിപ്പിടിച്ച് കഴുത്തിൽ കിടന്ന മാല പൊട്ടിക്കാൻ ശ്രമം നടകത്തുകയായിരുന്നു. രംഗം നേരിൽ കണ്ടുവന്ന മരുമകൾ രമണി അക്രമം തടയാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് രമണിയെയും ആക്രമിക്കുകയായിരുന്നു. അന്ന് രമണിക്ക് വീഴ്ചയുടെ ആഘാതത്തിൽ നിലത്തിടിച്ച് പല്ല് നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ അയിരൂർ പൊലീസിൽ ദേവകി പരാതി നൽകിയിരുന്നു. അയിരൂർ എസ് ഐ സജിത് സ്ഥലത്ത് എത്തി വിവരങ്ങൾ ശേഖരിച്ചു.
തുടർന്ന് സമീപ പ്രദേശത്തെ സിസിടിവികൾ പരിശോധിച്ചാണ് പൊലീസ് മോഷ്ടാവിലേക്ക് എത്തിയത്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ശരത്ത് പകൽ സമയം അലഞ്ഞു തിരിഞ്ഞു നടക്കുകയും ആൾതാമസം ഇല്ലാത്തതും വയോധികർ തമാസിക്കുന്നതുമായ വീടുകൾ കണ്ടെത്തി വച്ച ശേഷം രാത്രിയിൽ മോഷണം നടത്തുകയുമാണ് രീതി എന്ന് അയിരൂർ പോലീസ് അറിയിച്ചു . അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More : കയ്പമംഗലം പെട്രോൾ പമ്പ് ഉടമയുടെ കൊലപാതകം; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam