പുതപ്പ് വില്‍പ്പനയുടെ മറവില്‍ മോഷണം; മദ്യലഹരി വിനയായി, കൈയ്യോടെ പൊക്കി നാട്ടുകാര്‍

Published : Nov 02, 2020, 12:22 AM IST
പുതപ്പ് വില്‍പ്പനയുടെ മറവില്‍ മോഷണം; മദ്യലഹരി വിനയായി, കൈയ്യോടെ പൊക്കി നാട്ടുകാര്‍

Synopsis

ഓരോ ദിവസും പുതിയ സ്ഥലങ്ങളില്‍ പുതപ്പ് വില്‍പ്പനയ്ക്ക് എന്ന് പറഞ്ഞ് എത്തിയായിരുന്നു കവര്‍ച്ച. ശനിയാഴ്ച പതിവ് പോലെ കവര്‍ച്ചയ്ക്ക് ശേഷം വൈകിട്ട് ഇരുവരും അമിതമായി മദ്യപിച്ചു. 

പുതുച്ചേരി: പുതുച്ചേരിയില്‍ പുതപ്പ് വില്‍പ്പനയുടെ മറവില്‍ സ്ഥിരമായി വീട്ടുപകരണങ്ങള്‍ മോഷ്ടിച്ചിരുന്ന യുവാക്കൾക്ക് മദ്യലഹരി വിനയായി. രണ്ട് ചാക്ക് നിറയെ സാധങ്ങള്‍ മോഷ്ടിച്ച് മദ്യപിച്ച് വഴിയരികില്‍ കിടന്ന യുവാക്കളെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി പൊലീസിലേൽപ്പിച്ചു. മധുര സ്വദേശികളായ സെല്‍വരാജ്, മുത്തു എന്നിവരാണ് പിടിയിലായത്.

ഗ്യാസ് സ്റ്റൗ, പാത്രങ്ങള്‍, ബക്കറ്റ്, വസ്ത്രങ്ങള്‍ തുടങ്ങിയ സാധങ്ങള്‍ സ്ഥിരമായി കാണാതായതോടെയാണ് നാട്ടുകാര്‍ കള്ളന്‍മാര്‍ക്കായി വലവിരിച്ചത്. ഓരോ ദിവസവും പുതുച്ചേരിയിലെ വിവിധ ഇടങ്ങളില്‍ നിന്ന് വീട്ടുപകരണങ്ങള്‍ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ കലപാട്ടിക്ക് സമീപമുള്ള റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന യുവാക്കളെ സംശയം തോന്നിയാണ് നാട്ടുകാര്‍ പരിശോധിച്ചത്. കണ്ടത് രണ്ട് ചാക്ക് നിറയെ വീട്ടുപകരണങ്ങള്‍.

പുതപ്പ് വില്‍പ്പനക്ക് എത്തി ആളൊഴിഞ്ഞ തക്കം നോക്കിയായിരുന്നു മോഷണം. ഓരോ ദിവസും പുതിയ സ്ഥലങ്ങളില്‍ പുതപ്പ് വില്‍പ്പനയ്ക്ക് എന്ന് പറഞ്ഞ് എത്തിയായിരുന്നു കവര്‍ച്ച. ശനിയാഴ്ച പതിവ് പോലെ കവര്‍ച്ചയ്ക്ക് ശേഷം വൈകിട്ട് ഇരുവരും അമിതമായി മദ്യപിച്ചു. പിന്നീട് വഴിയരികില്‍ കിടന്ന് ഉറങ്ങിപോയി.നാട്ടുകാര്‍ പിടികൂടി ഇവരെ പൊലീസില്‍ ഏല്‍പ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു
വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ