
ചെന്നൈ: പുതുച്ചേരിയില്‍ പുതപ്പ് വില്‍പ്പനയുടെ മറവില്‍ സ്ഥിരമായി വീട്ടുപകരണങ്ങള്‍ മോഷ്ടിച്ചിരുന്ന യുവാക്കളെ മദ്യം കുടുക്കി. രണ്ട് ചാക്ക് നിറയെ സാധങ്ങള്‍ മോഷ്ടിച്ച് മദ്യപിച്ച് വഴിയരികില്‍ കിടന്ന യുവാക്കളെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി. ഗ്യാസ് സ്റ്റൗ, പാത്രങ്ങള്‍, ബക്കറ്റ്, വസ്ത്രങ്ങള്‍ തുടങ്ങിയ സാധങ്ങള്‍ സ്ഥിരമായി കാണാതായതോടെയാണ് നാട്ടുകാര്‍ കള്ളന്‍മാര്‍ക്കായി വലവിരിച്ചത്.
ഓരോ ദിവസും പുതുച്ചേരിയിലെ വിവിധ ഇടങ്ങളില്‍ നിന്ന് വീട്ടുപകരണങ്ങള്‍ കാണാതായതായി പരാതി ഉയര്‍ന്നിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ കലപാട്ടിക്ക് സമീപമുള്ള റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന യുവാക്കളെ സംശയം തോന്നിയാണ് നാട്ടുകാര്‍ പരിശോധിച്ചത്. കണ്ടത് രണ്ട് ചാക്ക് നിറയെ വീട്ടുപകരണങ്ങള്‍.
പുതപ്പ് വില്‍പ്പനക്ക് എത്തി ആളൊഴിഞ്ഞ തക്കം നോക്കിയായിരുന്നു മോഷണം. ഓരോ ദിവസും പുതിയ സ്ഥലങ്ങളില്‍ പുതപ്പ് വില്‍പ്പനയ്ക്ക് എന്ന് പറഞ്ഞ് എത്തിയായിരുന്നു കവര്‍ച്ച. ശനിയാഴ്ച പതിവ് പോലെ കവര്‍ച്ചയ്ക്ക് ശേഷം വൈകിട്ട് ഇരുവരും അമിതമായി മദ്യപിച്ചു. പിന്നീട് വഴിയരികില്‍ കിടന്ന് ഉറങ്ങിപോയി.നാട്ടുകാര്‍ പിടികൂടി ഇവരെ പൊലീസില്‍ ഏല്‍പ്പിച്ചു. മധുര സ്വദേശികളായ സെല്‍വരാജ്, മുത്തു എന്നിവരാണ് പിടിയിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam